പോലീസ് സേനക്ക് അക്കാദമിക്ക് ലെവലിൽ പഠിക്കുവാൻ ഉള്ളൊരു ചിത്രമാണ് ജോസഫ് – ജസ്റ്റിസ് കമാൽ പാഷഎം പദ്മകുമാർ ചിത്രം ജോസഫ് മികച്ച അഭിപ്രായം നേടി സ്‌ക്രീനുകളിൽ തുടരുകയാണ്. ആദ്യ ദിനങ്ങളിൽ വലിയ ഒരു കൂട്ടം പ്രേക്ഷകരെ ആകർഷിക്കാൻ സാധിച്ചില്ലെങ്കിലും പതിയ കണ്ടവർ പറഞ്ഞറിഞ്ഞു ജോസഫ് പ്രേക്ഷകരെ നേടിയെടുത്തു. 2. 0 പോലുള്ള വമ്പൻ റീലീസുകൾക്കിടയിലും ചിത്രം തലയുയർത്തി നിൽക്കുകയാണ് ഇപ്പോൾ ആദ്യ ദിനങ്ങളിലെ തണുത്ത പ്രകടനത്തിൽ നിന്ന് മാറി സ്റ്റഡി ആയിട്ടുള്ള പ്രേക്ഷകരെ നേടാൻ ചിത്രത്തിന് കഴിയുന്നുണ്ട്.

ചിത്രത്തിനെ പ്രശംസിച്ചു നിരവധി സെലിബ്രിറ്റികളും ഉന്നത സ്ഥാനങ്ങളിൽ ഉള്ളവരും രംഗത്ത് എത്തിയിരുന്നു. ചിത്രം കണ്ട ജസ്റ്റിസ് കമാൽ പാഷ പറയുന്ന വാക്കുകൾ ഇങ്ങനെ ” ‘ഞാന്‍ ജോസഫ് എന്ന ചിത്രം കണ്ടു. വളരെ നല്ല ഒരു ചിത്രമാണിത്. മികച്ചൊരു ക്രൈം ത്രില്ലര്‍ എന്നു തന്നെ പറയാം. ഏങ്ങനെയാണ് ഒരു ക്രൈം അന്വേക്ഷിക്കേണ്ടതെന്ന് വരച്ച് കാണിക്കുന്ന ഒരു ചിത്രം. ഒരു ഷെര്‍ലോക് ഹോംസ് ചിത്രം പോലെ ഇതില്‍ നിരീക്ഷണവും കുറ്റാന്വേഷണവും അവതരിപ്പിച്ചിട്ടുണ്ട്. ഇത് പൊലീസ് സേനയ്ക്ക് അക്കാഡമിക് ലെവലില്‍ പഠിക്കാവുന്ന ഒരു ചിത്രമാണിത്. അത്രമാത്രം കഷ്ടപ്പാടിലൂടെയാണ് ഇതിലെ കഥാപാത്രം കേസ് തെളിയിക്കുന്നത്.’

ജോജു ജോർജ് സഹതാര വേഷങ്ങളിൽ നിന്ന് മാറി നായക വേഷത്തിൽ എത്തിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് പോലീസുകാരൻ കൂടെയായ ഷാഹി കബീറാണ്. റിട്ടയേർഡ് ആയ പോലീസ് ഓഫീസർ ജോസഫിന്റെ മുന്നിൽ എത്തുന്ന ഒരു കൊലപാതക കേസും അദ്ദേഹം അത് തെളിയിക്കുന്ന കഥയുമാണ് ചിത്രം പറയുന്നത്. വർഗ്ഗവും വാസ്തവും പോലുള്ള ചിത്രങ്ങൾ ചെയ്ത പദ്‌മകുമാറിന്റെ തിരിച്ചു വരവ് കൂടെയാണ് ജോസഫ്.

Comments are closed.