പോത്ത് പോലെ വളർത്തി ഒരു പണിക്കും പോകാതെ സിനിമയയുടെ പുറകെ പോയപ്പോൾ കട്ടക്ക് കൂടെ നിന്ന അമ്മക്ക് !!മേയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. ഇന്നലെ ആയിരുന്നു അത്. സോഷ്യൽ മീഡിയ മുഴുവൻ മാതൃദിന സന്ദേശങ്ങളും പോസ്റ്റുകളും കൊണ്ട് നിറഞ്ഞിരുന്നു. പലരും തങ്ങൾക്ക് വേണ്ടി എല്ലാം സഹിച്ചു ജീവിച്ച, ജീവിക്കുന്ന അമ്മയെ അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ലോകത്തിനു പരിചയപ്പെടുത്തി കൊടുക്കുന്നുണ്ടായിരുന്നു ഇന്നലെ. സെലിബ്രിറ്റികൾ അടക്കം ഈ കൂട്ടത്തിലുണ്ട്. അവരിൽ ആന്റണി വർഗീസ് എന്ന പെപ്പെയുമുണ്ട്.

ഒരു പണിക്കും പോകാതെ സിനിമ സ്വപ്നവുമായി മുന്നോട്ട് പോയപ്പോൾ ഊർജമായി പിന്നിൽ നിന്ന അമ്മക്ക് മാതൃദിന ആശംസകളേകി ആന്റണി അമ്മയോടൊപ്പം നിൽക്കുന്ന ഫോട്ടോക്ക് ഒപ്പം പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ “Happy mothers day ….. എന്നെ പോത്തുപോലെ വളർത്തി സിനിമ എന്ന് പറഞ്ഞു ഒരു പണിക്കും പോകാതെ അതിന്റെ പിന്നാലെ പോയപ്പോൾ അന്നും ഇന്നും എന്നും കട്ടക്ക് കൂടെ നിന്ന അമ്മച്ചിക്ക്…”

ആന്റണി വർഗീസ് !! രണ്ടു സിനിമകൾ കൊണ്ട് ഈ പേര് മലയാള സിനിമയുടെ കണക്കെടുപ്പു പുസ്തകത്തിൽ വലിയ അക്ഷരങ്ങളിൽ രേഖപെടുത്തിയിട്ടുണ്ട്. അങ്കമാലി ഡയറീസിലെ പെപ്പെ, സ്വന്തന്ത്ര്യം അർദ്ധരാത്രിയിലെ ജേക്കബ്‌. ആന്റണി വർഗീസ് തലയുയർത്തി നിൽക്കുകയാണ്. തലതൊട്ടപ്പന്മാരില്ലാതെ ഒറ്റക്ക് പടപൊരുതി സിനിമയുടെ വലിയ ലോകത്തേക്ക് കയറി വന്ന ഒരുവനാണ് ആന്റണി. സിനിമയെ സ്വപ്നം കാണുന്ന സാധാരണക്കാരന് നിങ്ങൾ എന്നും ഒരു വലിയ ഇൻസ്പിറേഷൻ തന്നെയാകും.

Comments are closed.