പോക്കിരി രാജയിൽ പ്രിത്വിരാജിന് പകരം ആദ്യം അഭിനയിക്കാനിരുന്നത് ഈ നടൻ….വൈശാഖ് എന്ന സംവിധായകൻ മലയാള സിനിമയിലേക്ക് എത്തുന്നത് പോക്കിരി രാജ എന്ന മാസ്സ് മസാല ചിത്രം കൊണ്ടാണ്. മമ്മൂട്ടിയും പ്രിത്വിരാജും നായക വേഷത്തിൽ എത്തിയ ചിത്രം, ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. പത്തു വർഷങ്ങൾക്ക് ശേഷം മധുര രാജയുമായി വൈശാഖ് എത്തുമ്പോൾ സംവിധായകൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ വളർച്ച അതി ഗംഭീരമാണ്.

പോക്കിരി രാജ എന്ന ചിത്രം ആദ്യം വൈശാഖ് ആലോചിക്കുന്നത് പ്രിത്വിയെ പ്രധാന വേഷത്തിൽ കണ്ടായിരുന്നില്ല. നരൈനെ നായകനാക്കി ആണ് ആ കഥ ആദ്യം ആലോചിച്ചത്. സൂര്യ എന്ന പ്രിത്വി ചെയ്ത വേഷം ചെയ്യാനിരുന്നത് നരൈനും. മമ്മൂട്ടി ആദ്യം ഒരു അഥിതി വേഷത്തിലാണ് ചിത്രത്തിൽ എത്താനിരുന്നത്. എന്നാൽ പിന്നീട് മമ്മൂട്ടിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ കഥാപാത്രത്തിനെ കുറച്ചു കൂടെ ഡെവലൊപ് ചെയ്യാൻ തീരുമാനിക്കുകയും. പിന്നീട് നരേനു പകരം പ്രിത്വി ചിത്രത്തിൽ എത്തുകയും ചെയ്തു.

നരേൻ പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുരരാജായിൽ അഭിനയിച്ചിട്ടിട്ടുണ്ട്. അഥിതി വേഷമാണെങ്കിലും പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് അത്. മധുര രാജ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ചു മുന്നേറുകയാണ്. ആദ്യ ദിനത്തിൽ പത്തു കോടിക്ക് മേലെ കളക്ഷൻ നേടിയ ചിത്രം ഒരു വമ്പൻ വാണിജ്യ വിജയമാകുവാൻ മുന്നേറുകയാണ്.

Comments are closed.