പേർളിഷ് വെഡിങ് റിസപ്ഷൻ – ഫോട്ടോസ്….

0
172

പേർളി മാണിയും ശ്രീനിഷ് അരവിന്ദും വിവാഹിതരായി. ആലുവ സെന്റ് മേരിസ് ചർച്ചിൽ വച്ചായിരുന്നു വിവാഹം നടന്നത്. ക്രിസ്ത്യൻ മതാചാര പ്രകാരമുള്ള ചടങ്ങുകളാണ് കഴിഞ്ഞത്. ഇത് കഴിഞ്ഞു ഈ മാസം 8 നു പാലക്കാട് വച്ചും വിവാഹ ചടങ്ങുകളുടെ ബാക്കി നടക്കും. ബിഗ്‌ ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിന് സിനിമ മേഖലയിലുള്ള ഒരുപാട് പേരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയിലായിരുന്നു പേര്‍ളിയുടെയും ശ്രീനിഷിന്‍റെയും വിവാഹനിശ്ചയം.പേളിഷ് എന്ന ടാഗിൽ ഇവരുടെ വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വച്ചാണ് ഇരുവരും പ്രണയിച്ചതും അടുത്തതും. ആദ്യമെല്ലാം ഇത് ടി ആർ പി ഡ്രാമ ആണെന്ന് ജനങ്ങൾ പറഞ്ഞെങ്കിലും, ബിഗ് ബോസ് വേദി വിട്ട ശേഷവും ഇരുവരും പ്രണയത്തിലുറച്ചു നിന്നതോടെ ആരാധകരും സപ്പോർട്ടുമായി എത്തുകയായിരുന്നു