പേർളിഷ് വെഡിങ് റിസപ്ഷന് മമ്മൂക്ക എത്തിയത് ബിലാൽ ലുക്കിൽ!!!!

0
164

പേര്ളിഷ്‌ എന്നു ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേർളിയുടെയും ശ്രീനിഷിന്റെയും വിവാഹം ഇന്നലെ നടന്നു. ക്രിസ്റ്റിയൻ മതാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളാണ് കഴിഞ്ഞത്. ഹൈന്ദവിക ആചാര പ്രകാരം ഉള്ള വിവാഹ ചടങ്ങുകൾ ഈ മാസം എട്ടിന് പാലക്കാട് വച്ച് നടക്കും. ആലുവ സെന്റ് മേരിസ് ചർച്ചിൽ വച്ചായിരുന്നു ഇന്നലെ വിവാഹം നടന്നത് വിവാഹത്തിന് ശേഷം സിനിമ മേഖലയിലുള്ള സുഹൃത്തുക്കൾക്ക് വേണ്ടി കൊച്ചിയിൽ റിസെപ്ഷനും നടന്നിരുന്നു..

സിനിമ, മിനി സ്ക്രീൻ മേഖലയിലെ ഒരുപിടി താരങ്ങൾ റിസപ്ഷന് പങ്കെടുത്തു. ഇപ്പോഴിതാ വിവാഹത്തിന്റെ റിസപ്‌ഷൻ കൂടി കഴിഞ്ഞിരിക്കുന്നു. മിയ, അഹാന, ടോവിനോ,നീരജ്,ശ്രിന്ദ, സണ്ണി വെയ്ൻ, ഗോവിന്ദ് പദ്മസൂര്യ തുടങ്ങിയവർ റിസപ്ഷനു എത്തിയിരുന്നു. വെഡിങ് റിസപ്ഷനു വര്ണമേകിയത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ കടന്നു വരവോടെ ആണ്. ആരവങ്ങളോടെയും ആർപ്പ് വിളികളോടെയുമാണ് വധു വരന്മാർ അടക്കമുള്ളവർ മമ്മൂക്കയെ വരവേറ്റത്..

ബിലാൽ ലുക്കിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. ബിഗ് ബി യുടെ രണ്ടാം ഭാഗമായി അമൽ നീരദ് ഒരുക്കുന്ന ബിലാലിന്റെ അവസാന വട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ നടന്നു വരുകയാണ്. മാമാങ്കമാണ് മമ്മൂട്ടിയുടെ ഇപ്പോൾ ഷൂട്ട് നടക്കുന്ന സിനിമ, ശങ്കർ രാമകൃഷ്ണൻ സിനിമ പതിനെട്ടാം പടിയിലും അഥിതി വേഷത്തിൽ അദ്ദേഹമെത്തുന്നുണ്ട്..