പേരൻപിന്‍റെ ആദ്യ ഇന്ത്യൻ പ്രദർശനം IFFI ഗോവ മേളയിൽ !! പ്രതീക്ഷകളോടെ ആരാധകർ!!മമ്മൂട്ടി ചിത്രം പേരന്പ് നിരവധി ചലച്ചിത്രമേളകളിൽ പ്രേക്ഷകരുടെ കൈയടി നേടിക്കഴിഞ്ഞു. റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മറ്റു വമ്പൻ ചിത്രങ്ങളെ വെല്ലുന്ന പ്രേക്ഷകപ്രീതി നേടിയ ചിത്രം ആദ്യ ഇന്ത്യൻ പ്രദർശനത്തിന് തയ്യാറാകുകയാണ്. Iffi ഗോവയിലാണ് പേരന്പ് പ്രദർശിക്കപ്പെടുന്നത്. നവംബര്‍ 25നാണ് മമ്മൂട്ടിയുടെ പേരന്‍പ് ഗോവന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കുക.

ടാക്സി ഡ്രൈവർ ആയ അമുതന്റെയും മകളുടെയും ജീവിത കഥ പറയുന്ന ചിത്രം പ്രശസ്ത തമിഴ് സംവിധായകൻ റാം ആണ് ഒരുക്കിയത്. വൈകാരികമായ ഏറെ നിമിഷങ്ങൾ നിറഞ്ഞ ചിത്രത്തിന് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലെ ഓഡിയൻസ് പോളിൽ 17 ആം സ്ഥാനം ലഭിച്ചിരുന്നു.

മലയാളത്തിൽ നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. യുവാൻ ശങ്കർ രാജ സംഗീതം നൽകുന്ന ചിത്രത്തിലെ നായികയായി തമിഴ് നടി അഞ്ജലിയും ട്രാൻസ് ജെണ്ടർ അഞ്ജലി അമീറും എത്തുന്നു. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും കൈകാര്യം ചെയ്തു..

Comments are closed.