പേട്ടയിലെ ഈ സീനുകൾ രജനി ചിത്രങ്ങൾക്കൊരു ട്രിബ്യുട്ട് ആണ്!!!

0
140

നാളിതുവരെയുള്ള രജനി ചിത്രങ്ങളുടെ ആഘോഷമായിരിക്കും പേട്ട എന്ന റീലിസിനു മുൻപ് കാർത്തിക് സുബ്ബരാജ് റീലിസിനു മുൻപ് പറഞ്ഞിരുന്നു. അത് അക്ഷരം പ്രതി ശെരിയായിരുന്നു. ചിത്രം തീയേറ്ററുകളിൽ വൻ വിജയമാകുമ്പോൾ കാർത്തിക്ക് സുബ്ബരാജിനു കൈയടികൾ എങ്ങും മുഴങ്ങുകയാണ്. ബാഷ ചിത്രത്തിന്റെ അശംങ്ങൾ പേട്ടയിൽ ഉണ്ടെന്നു പലരും പറയുകയുണ്ടായി, എന്നാൽ പല രജനി ചിത്രങ്ങളുടെ അംശങ്ങളും പേട്ടയിൽ ഉണ്ട്, കാർത്തിക്ക് സുബ്ബരാജ് പറഞ്ഞപോലെ അവയെല്ലാം ഒരു ട്രിബ്യുട്ട് തന്നെയാണ്. അവയിൽ ചിലത് കാണാം.

1. ഹോസ്റ്റൽ വാർഡൻ കാളി

കാളി എന്ന പേരിൽ ആണ് ഹോസ്റ്റൽ വാർഡൻ ആയി രജനി ആദ്യം ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. കാളി രജനിയുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ ജി മഹേന്ദ്രന്റെ മുള്ളും മലരും എന്ന സിനിമയിലെ കഥാപാത്രത്തിന്റെ പേരാണ്. രജനിയുടെ നാളിതുവരെയുള്ള ഏറ്റവും മികച്ച അഭിനയ മുഹൂർത്തങ്ങൾ മുള്ളും മലരിലുമാണ്.

2. പാമ്പ് പാമ്പ്

മുൻശികാന്ത്നോട് രജനിയുടെ കോമഡി പീസ് ഡയലോഗ് പാമ്പ് പാമ്പ് പേട്ടയിൽ ഉണ്ട്. ഇത് അണ്ണാമലൈ പോലുള്ള സിനിമകളിൽ രജനിയുടെ ട്രേഡ്മാർക് നമ്പർ ആയിരുന്നു. അത് പേട്ടയിലേക്കും കാർത്തിക്ക് സുബ്ബരാജ് കൊണ്ടുവന്നിട്ടുണ്ട്.

3 ഗൺ റോളിംഗ്

വീണ്ടും മറ്റൊരു രജനി ട്രേഡ്മാർക്ക് ഗൺ റോളിംഗ്. പല സിനിമകളിലും രജനി പയറ്റി തെളിഞ്ഞത്. മൂൺട്രു മുഖം ഒക്കെ ഇതിൽ പ്രശസ്തമാണ്..

4 ട്രെയിൻ birth സീൻ

ചിത്രത്തിൽ രജനിയുടെ സഹോദരനായി എത്തുന്ന ശശികുമാറിന്റെ ഭാര്യയെയും കൊണ്ട് പ്രാണ രക്ഷാർധം പലായനം ചെയ്യുമ്പോൾ, ട്രെയിനിൽ വച്ച് സഹോദരി ഒരു കുഞ്ഞിന് ജന്മം നൽകുന്നു. ഇത് ദളപതി എന്ന ചിത്രത്തിലെ ട്രെയിൻ Birth സീനിനെ ഓർമ്മിപ്പിക്കുന്നു.

5. പായും പുലി
പായും പുലി എന്ന ചിത്രത്തിലെ രജനിയുടെ നുങ് ചക്ക് പ്രകടനം അദ്ദേഹത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ഒന്നാണ്. പേട്ടയിൽ വർഷങ്ങൾക്ക് ശേഷം അദ്ദേഹം ആ കഴിവ് വീണ്ടും ആവർത്തിചു..

6 രാമൻ ആനാലും രാവണൻ ആനാലും

ക്ലൈമാക്സ് ഡാൻസ് സോങ് മുള്ളും മലരിലെ പാട്ടിനെയും അതിലെ അദ്ദേഹത്തിന്റെ സിഗ്നേച്ചർ മൂവുകളെയും അത് പോലെ തിരികെ കൊണ്ടുവന്നിട്ടുണ്ട്.

7. മൗത് ഓർഗൻ
ആദ്യ പകുതിയിൽ ഉല്ലാല അദ്ദേഹം ഉപയോഗിക്കുന്ന മൗത് ഓർഗൻ പടയപ്പ സിനിമയിലെ ഒരു റഫറൻസ് ആണ്

8. ചന്ദ്രമുഖി
Bullock cart ലെ അദ്ദേഹത്തിന്റെ ഇൻട്രോ ചന്ദ്രമുഖി എന്ന പി വാസു ചിത്രത്തിന് സമമാണ്.

9. അപൂർവ്വരാഗങ്ങൾ

ഹോസ്റ്റൽ ഗേറ്റ് തുറക്കുന്ന സ്റ്റൈൽ അപൂർവ രാഗങ്ങളിലെ ഒരു രംഗത്തിലെ സ്റ്റൈൽ പോലെയാണ്..