പുലിമുരുകന്റെ ആദ്യദിന കളക്ഷൻ റെക്കോർഡുകൾ തകർത്ത് ഗ്രേറ്റ് ഫാദർ .ആദ്യ ദിന ബോക്സ് ഓഫീസ് കളക്ഷനിൽ നിലവിൽ ഉള്ള റെക്കോർഡുകൾ തകർത്തുകൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ . ആദ്യ ദിനത്തിൽ 4 കോടി മുപ്പത്തിയൊന്നു ലക്ഷം( 4,31 ,46 ,345 ) ഗ്രോസ്സ് കളക്ഷൻ ആണ് ചിത്രം നേടിയത് . ചിത്രത്തിന്റെ നിർമാതാക്കളായ ആഗസ്ത് ഫിലിമ്സിന്റെ ഫേസ്ബുക് പേജിലൂടെ ആണ് ആദ്യ ദിന കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്.

ഗ്രേറ്റ് ഫാദർ – 4 .3 1 കോടി
കബാലി – 4 .2 9 കോടി
പുലിമുരുകൻ – 4.09 കോടി

tgf

നിലവിൽ ആദ്യ ദിന കേരള കളക്ഷനിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള കബാലി,പുലിമുരുകൻ തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡ് ആണ് ബോക്സ് ഓഫീസിലെ തകർപ്പൻ ഓപ്പണിങ് ഓടെ മമ്മൂട്ടി ചിത്രം പിഴുത് എറിഞ്ഞത്.മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുന്ന ചിത്രം വരും ദിനങ്ങളിൽ കൂടുതൽ റെക്കോർഡുക്കൾ മറികടക്കും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം. മലയാള സിനിമകൾ മികച്ച വാണിജ്യ നേട്ടം നേടുന്ന കാഴ്ചയാണ് പുലിമുരുകൻ , ഗ്രേറ്റ് ഫാദർ പോലെ ഉള്ള ചിത്രങ്ങൾ നമ്മുക്ക് കാട്ടിത്തരുന്നത്.

Comments are closed.