പുലിമുരുകനെ പുഷ്പം പോലെ കീഴടക്കി മധുരരാജാ 200 കോടി ക്ലബ്ബിൽ കയറും – സന്തോഷ് പണ്ഡിറ്റ്!!

0
91

വിഷുവിന് തീയേറ്ററുകളിൽ ആരവം സൃഷ്ടിക്കാൻ മധുരരാജാ എത്തുകയാണ്. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി ആരാധകരുടെ ഇഷ്ട കഥാപാത്രം രാജ വീണ്ടും തീയേറ്ററുകളിൽ എത്തുമ്പോൾ അത് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് അവർ. വൈശാഖിന്റെ പുലി മുരുകൻ എന്ന ചിത്രം നേടിയ റെക്കോർഡുകൾ മലർത്തിയടിച്ചു മധുര രാജ മുന്നേറുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്, സിനിമ താരം സന്തോഷ് പണ്ഡിറ്റും അങ്ങനെയാണ് വിശ്വസിക്കുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ…

പണ്ഡിറ്റിന്ടെ വചനങ്ങളും, ബോധോദയങ്ങളും…. “മധുര രാജ” എന്ന big budget മമ്മൂക്ക ചിത്രം April 12 ന് റിലീസാവുകയാണ്. “പുലി മുരുക൯” സിനിമക്കു ശേഷം അതേ ടീമായ Vysakh Sir സംവിധാനം, Udhay Krishna sir തിരക്കഥയില് ഒരുങ്ങുന്ന ഈ വലിയ ചിത്രം “പുലി മുരുക൯” സിനിമയുടെ എല്ലാ records തക൪ത്ത് 200 കോടി club ല് പുഷ്ം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു.. ഈ തെരഞ്ഞെടുപ്പില് പലരും സ്ഥാനാ൪ത്ഥികളായ് ഉണ്ടാവാം..പക്ഷേ ഏറ്റവും മുമ്പ൯ “മധുര രാജ” ആകും.. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.. All the best to Parappanangady Mammutty fans and others.. വാല് കഷ്ണം..”പോക്കിരി രാജ” യുടെ തുട൪ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)