പുറത്തിറങ്ങാത ചിത്രത്തെ ഡീഗ്രേഡ് ചെയ്തു ഹിഷാം !! പിന്നാലെ ലാൽ ജോസിന്റെ ട്രോളും!!!മലയാള സിനിമ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് സോഷ്യൽ മീഡിയിലൂടെ നടത്തുന്ന ഡീഗ്രേഡിങ്. പുറത്തിറങ്ങിയ ചിത്രങ്ങൾ മാത്രമേ ഈ പ്രശ്നം അനുഭവിക്കുന്നുള്ളു എന്നാണ് കരുതിയെങ്കിൽ തെറ്റി. പുറത്തിറങ്ങാതെ സിനിമയെ വരെ ഡീഗ്രേയ്‌ഡ്‌ ചെയ്യാൻ ശ്രമിക്കുന്നവരുണ്ട് എന്നാൽ ആ സിനിമ പുറത്തിറങ്ങി എന്ന് വിചാരിച്ചാണ് ഇക്കൂട്ടരുടെ ചിത്രത്തെ പറ്റി പൊലിപ്പിച്ചുണ്ടാക്കിയ നെഗറ്റീവ് കമന്റ്സ്..

ഇതിനു ഉദാഹരണം എന്നോണം സംവിധായകൻ ലാൽ ജോസ് ഒരു ഫൈബൂക് പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമ റീലീസാകാൻ ഇനിയും ഒരു ദിവസം ബാക്കിയിരിക്കെ സ്ക്രീൻഷോട്ടിൽ ഹിഷാം എന്നൊരു വിരുതൻ പൊട്ട പടം കാശ് പോയി എന്ന് കമന്റ് ഇട്ടിരിക്കുന്നതാണ് കാണുന്നത്. ഒരു പോസ്റ്റിനു താഴെ സിനിമയെ ഡീഗ്രേയ്‌ഡ്‌ ചെയ്യാൻ വേണ്ടി ഹിഷാം എന്നയാൾ ഇട്ട ഈ കമെന്റിന്റെ സ്ക്രീൻ ഷോട്ട് സമൂഹ മാധ്യമങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ” പടം ഇറങ്ങുന്നതിനു മൂന്നപ് അത് കണ്ട് റിവ്യൂ എഴുതുന്ന വിരുതൻ ” എന്ന പേരിലാണ് ഇപ്പോൾ കമന്റ് മുതലാളിയെ വിശേഷിപ്പിക്കുന്നത്..

‘‘അചുതൻ റിലീസായി എന്നു കരുതി. ഹിഷാമെ, നാളെ പടം കാണണെ’’– ലാൽ ജോസ് സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു കുറിച്ചതിങ്ങനെ. എന്തായാലും റീലിസിനു മുൻപ് പടം കാണുന്ന വിരുതനെ ട്രോളുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ലാൽ ജോസ് ചിത്രം തട്ടിന്പുറത്തു അച്യുതന് തിരക്കഥ ഒരുക്കുന്നത് സിന്ധു രാജാണ്.

Comments are closed.