പുത്തൻ പണം ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക്17522915_280255102399354_2972840416844612489_n
മമ്മൂട്ടി എന്ന മഹാനടന്റെ പുതിയ ചിത്രം പുത്തൻപണത്തിന്റെ പുതിയ ടീസർ ഇന്ന് വൈകിട് 6 മണിക്ക് പുറത്തിറങ്ങും .ഒന്നാമത്തെ ടീസറിന് മികച്ച രീതിയിലുള്ള പ്രതികരണമാണ് എല്ലായിടത്തും ലഭിച്ചത്. രഞ്ജിത്ത് മമ്മൂട്ടി ടീമിന്റെ പുത്തൻപണം വിഷു റിലീസായി ആണ് എത്തുന്നത്. നിത്യാനന്ദ ഷേണായ് എന്ന കാസർഗോഡ് സ്വദേശിയായിയാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. കഷ്‌മോറ, മാരി എന്നി ചിത്രങ്ങളുടെ ക്യാമെറാമാൻ ഓം പ്രകാശാണ് പുത്തൻപണത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ട് എന്നും പ്രാഞ്ചിയേട്ടനെയും,കാരയ്ക്കാമുറി ഷണ്മുഖനെയും പോലുള്ള മികച്ച കഥാപാത്രങ്ങളെയാണ് നമുക്ക് തന്നിട്ടുള്ളത്. നിത്യാനന്ദ ഷേണായിയും അത്തരത്തിലുള്ള ഒന്നാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം

 

ഒന്നാമത്തെ ടീസർ ഇതാ

സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത് പുത്തൻപണം ഇന്ത്യൻ റുപ്പി എന്ന രഞ്ജിത്ത് ചിത്രത്തിനോട് സമാനമായ കഥാശൈലി ഉള്ള ഒന്നാണെന്നാണ്. റിയൽ എസ്റ്റേറ്റും കള്ളാ പണവും പ്രമേയമായ റുപ്പി ഇറങ്ങി അഞ്ചു വര്‍ഷത്തിനുശേഷമാണ് ദി ന്യൂ ഇന്ത്യന്‍ റുപ്പി എന്ന ടാഗ്‌ലൈനോട് കൂടെ രഞ്ജിത്ത് തന്നെ മറ്റൊരു ചിത്രമൊരുക്കുന്നത്…….

Comments are closed.