പുതിയ സിനിമകളൊന്നും ചെയ്യാന്‍ താല്‍പ്പര്യപ്പെടാതെ ഷാരൂഖ് – കാരണംകിംഗ് ഖാൻ ഷാരൂഖിന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം സീറോ ആയിരുന്നു. ആനന്ദ് എൽ റായിയെ പോലെ മികച്ചൊരു സംവിധയകനൊപ്പം ഷാരൂഖ് ഒന്നിക്കുന്ന ചിത്രത്തിനു പ്രതീക്ഷകൾ ഏറെയായിരുന്നു എങ്കിലും ബോക്സ് ഓഫീസിൽ ദുരന്തമായി മാറി ആ സിനിമ. മുടക്കുമുതൽ പോലും തിരിച്ചു പിടിക്കാൻ സാധികാത്ത അവസ്ഥയിലായിരുന്നു ചിത്രം. കുറച്ചു നാളായി ഷാരുഖിന് മോശം സമയം തന്നെയാണ്. അവസാനം പുറത്തിറങ്ങിയ മിക്ക സിനിമകളുടെയും അവസ്ഥ ഇങ്ങനെയായിരുന്നു. സീറോയുടെ പരാജയം തന്നെ ഏറെ ഉലച്ചെന്നും അതുകൊണ്ട് തന്നെ പുതിയ സിനിമകൾ ഒന്നും ചെയ്യാൻ ഉള്ള മാനസികാവസ്ഥയിൽ അല്ല താനെന്നും ഷാരൂഖ് അടുത്തിടെ പറയുകയുണ്ടായി…

‘നിലവില്‍ എനിക്ക് സിനിമയില്ല. ഞാന്‍ ഒന്നിലും കരാര്‍ ചെയ്തിട്ടില്ല. സാധാരണ ഒരു സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തില്‍ എത്തുമ്പോള്‍ അടുത്ത സിനിമ തുടങ്ങിയിരിക്കും. ഷൂട്ടിങ്ങിനിടയില്‍ അവധിയെടുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ എനിക്ക് അങ്ങനെ തോന്നിയില്ല. എനിക്ക് ഒരു മാറ്റം വേണമെന്ന് തോന്നി. പുസ്തകങ്ങള്‍ വായിക്കാനും സിനിമ കാണാനും വെറുതെയിരിക്കാനും തോന്നി. എന്റെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നി’ ഷാരൂഖിന്റെ വാക്കുകൾ ഇങ്ങനെ..

ബഹിരാകാശയാത്രികന്‍ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ആമിര്‍ ഖാനെ തേടിയെത്തിയ വേഷം അദ്ദേഹം ഷാരൂഖ് ഖാന് നല്‍കുകയായിരുന്നു. എന്നാല്‍ ഷാരൂഖ് ചിത്രത്തില്‍ നിന്ന് പിന്‍മാറി.വിക്കി കൗശലാണ് ഷാരൂഖിന് പകരം രാകേഷ് ശർമയായി വേഷമിടുന്നത്.

Comments are closed.