പുതിയൊരു റെക്കോർഡ് നേടി മാസ്റ്റർ പീസ്!!!

0
12

മമ്മൂട്ടി നായകനായ മാസ്റ്റർപീസ് നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ഒരു വമ്പൻ റീലീസായി എത്തുന്ന ചിത്രം ഫാൻസ്‌ ഷോയുടെ എണ്ണത്തിൽ റെക്കോർഡ് ഇടുമെന്നാണ് ഫാൻസ്‌ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിനോടകം തന്നെ നൂറ്റി അൻപതിൽ അധികം ഫാൻസ്‌ ഷോ ചാർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു.

അജയ് വാസുദേവൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ ടീസറും ട്രെയ്ലറും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രം ഇപ്പോൾ മറ്റൊരു നേട്ടം കൂടെ നേടിയിട്ടുണ്ട്. ഒരു മമ്മൂട്ടി ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച റീലീസ് എന്ന നേട്ടമാണത്. ഇതുവരെയായി 260 സ്‌ക്രീനുകളിൽ ആണ് ചിത്രം ഇതുവരെയായി ചാർട്ട് ചെയ്തിരിക്കുന്നത്. ഇത് ഗ്രേറ്റ് ഫാദർ തീർത്ത 202 ഷോസ് എന്ന നേട്ടത്തിനെ ആണ് കടത്തി വെട്ടിയത്.

ഗ്രേറ്റ് ഫാദർ പ്രദർശിപ്പിച്ച 102 ഫാൻസ്‌ ഷോ എന്ന നേട്ടത്തിനും മുകളിൽ ഫാൻസ്‌ ഷോ മാസ്റ്റർപീസിന് ഇതിനോടകം നേടാൻ കഴിഞ്ഞു. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പുലിമുരുഗന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് ഇത്. ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നു. മൂന്ന് നായികമാരാണ് ചിത്രത്തിൽ ഉള്ളത്. വരലക്ഷ്മി, മഹിമ നമ്പിയാർ, പൂനം ബജ്‌വ എന്നിവരാണ് അവർ