പീറ്റർ ഹെയ്‌ന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു !! ചിത്രം സർപ്രൈസ് എന്ന് പീറ്റർ ഹെയ്‌ൻഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന സംഘട്ടന സംവിധായകനാണ് പീറ്റർ ഹെയ്‌ൻ. മലയാളത്തിലേക്ക് വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം എത്തിയ പീറ്റർ ഹെയ്‌ൻ പുലിമുരുകന് വേണ്ടി ഒരുക്കിയ ആക്ഷൻ രംഗങ്ങൾ അദ്ദേഹത്തിന് ദേശിയ അവാർഡ് നേടിക്കൊടുത്തു. ഒടിയൻ എന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രത്തിനും ആക്ഷൻ രംഗങ്ങൾ പീറ്റർ ഹെയ്‌ൻ ഒരുക്കി. ഇപ്പോൾ പുറത്തു വരുന്ന റിപോർട്ടുകൾ പീറ്റർ ഹെയ്‌ൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഉടൻ സംവിധാനം ചെയ്യും എന്നാണ്..

മോഹൻലാലിനെ നായകനാക്കി ഒരു ഹൈ ബജറ്റ് ആക്ഷൻ ചിത്രം തന്റെ മനസിലുണ്ടെന്നും. പല ഭാഷകളിലായി ചിത്രം പുറത്തിറക്കാൻ ആഗ്രഹിക്കുന്നു എന്നും പീറ്റർ ഹെയ്‌ൻ പുലിമുരുകന്റെ റീലിസിനു ശേഷം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഇപ്പോൾ ഈ ചിത്രത്തെ സംബന്ധിച്ച സൂചന വീണ്ടും പുറത്തു വരുന്നത് തന്റെ ഔദ്യോഗിക ഫൈസ്‌ബുക്ക് പേജിൽ പീറ്റർ ഹെയ്‌ൻ ഒരു ആരാധകനു കൊടുത്ത മറുപടിയിലൂടെയാണ്.

ആരാധകന്റെ ചോദ്യം ഇങ്ങനെ, “മോഹൻലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യാമോ.? ” എന്നായിരുന്നു. മറുപടിയായി അതൊരു സർപ്രൈസ് ആയി ഇരിക്കട്ടെ എന്ന് പീറ്റർ ഹെയ്‌നിന്റെ ഉത്തരം. പീറ്റർ ഹെയ്‌ൻ ഇപ്പോൾ പ്രവർത്തിക്കുന്നത് പ്രണവ് മോഹൻലാൽ അരുൺ ഗോപി ചിത്രത്തിലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന് പേരിട്ട ചിത്രം വമ്പൻ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞതാണെന്ന് അണിയറ പ്രവത്തകർ പറയുന്നു.

Comments are closed.