പി യു ചിത്രയുടെ ജീവിതം വെള്ളിത്തിരയിലേക്ക്!!!കായികലോകത്തു കേരളത്തിന്റെ അഭിമാനമായ പി യു ചിത്രയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. പാലക്കാട്ടെ മുണ്ടൂർ എന്ന കൊച്ച് ഗ്രാമത്തിൽ നിന്നു ഇന്ത്യൻ കായിക രംഗത്തിൽ എത്തി വെന്നി കൊടി പാറിച്ച ചിത്രയുടെ ജീവിതം സിനിമായാക്കുന്നു എന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി രാകേഷാണ് ചിത്രം നിർമ്മിക്കുന്നത്.

കന്യക ടാക്കിസ്, ടേക്ക് ഓഫ് എന്നി ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ യുവ എഴുത്തുകാരൻ പി വി ഷാജി കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നായിക കഥാപാത്രത്തിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും ഒരുപിടി താരങ്ങളുടെ പേരുകൾ പരിഗണനയിൽ ഉണ്ടെന്നും അണിയറക്കാർ പറയുന്നു.

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടിയ ചിത്ര അൻപത്തി ഒൻപതാമത് ദേശിയ സ്കൂൾ ഗെയിംസിൽ 1500, 3000, 5000 മീറ്റർ റേസുകളിലും 3 കിലോമീറ്റർ ക്രോസ്സ് കൺട്രിയിലും സ്വർണം നേടിയിട്ടുണ്ട്.

Comments are closed.