പിങ്കി ഇപ്പൊ പഴയ പിങ്കിയല്ല!ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രം പുറത്തു വന്നിട്ട് രണ്ടു വര്ഷങ്ങളായി. തിയേറ്ററിൽ വൻ പരാജയമായി തീർന്നെങ്കിലും പിന്നീട് ഡി വി ഡി റിലീസിന് ശേഷം ഒരുപാട് പേർ ചിത്രത്തിന്റെ ഫാൻസ്‌ ആയി. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവരടങ്ങുന്ന ആരാധകരുടെ താല്പര്യം മാനിച്ചു കൊണ്ടാണ് ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഇറക്കാൻ സംവിധായകൻ തീരുമാനിച്ചത്. ആദ്യ ഭാഗത്തെ മുഖ്യ കഥാപാത്രമായ പിങ്കി എന്ന ആടും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട്.

ആദ്യ ഭാഗം കൊണ്ട് ഒരുപാട് ആരാധകരെ സൃഷ്‌ടിച്ച പിങ്കി ഇന്ന് ആ ചെറിയ ആട്ടിൻ കുട്ടിയല്ല. ആറു ആട്ടിൻ കുട്ടികളുടെ അമ്മയാണ് പിങ്കി ഇപ്പോൾ. രണ്ടു വർഷത്തിന് ശേഷം പിങ്കിയെ കണ്ട സന്തോഷത്തിൽ മിഥുൻ മാനുവൽ തോമസ് അവളുടെ ചിത്രം ഫേസ്ബുക് ലോകത്തിനു പങ്കു വച്ചിരുന്നു.

ആദ്യ ഭാഗത്തിൽ നിന്നു വ്യത്യസ്തമായി കുറച്ചു സീനുകളിൽ മാത്രമാണ് ആടിന്റെ രണ്ടാം ഭാഗത്തിൽ പിങ്കി അഭിനയിക്കുന്നത്. ഷാജി പാപ്പനും പിള്ളേരും ഒപ്പം ആ പുതിയ ആട് കഥയും ഈ ക്രിസ്മസിന് തീയേറ്ററുകളിൽ എത്തും എന്നാണ് അറിയുന്നത്. ആദ്യ ഭാഗത്തിന്റെ നിർമ്മാതാക്കളായ ഫ്രൈഡേ ഫിലിം ഹൌസ് തന്നെയാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്. ഒരു വലിയ താര നീരയുമായി എത്തുന്ന ചിത്രം ഒരു പുത്തൻ തരംഗം സൃഷ്ടിക്കുമെന്നു പ്രതീക്ഷിക്കാം

Comments are closed.