പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത്, തെക്കുവടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ…



ചെറുതും വലുതുമായ ഒരുപിടി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കവര്ന്ന താരമാണ് ശ്രുതി രാജ്. ഏഴാം ക്ലാസ്സിൽ പഠിക്കവേ ആണ് ശ്രുതി ആദ്യമായി സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രം എന്നാൽ വെളിച്ചം കണ്ടില്ല. വി എം വിനു സംവിധാനം ചെയ്ത ഹരിചന്ദനമായിരുന്നു ആ സിനിമ. പിന്നിട് അഭിനയിച്ചത് മമ്മൂട്ടിയോടൊപ്പമായിരുന്നു. ചിത്രം ഇളവങ്കോട് ദേശം. തൃശ്ശൂരുകാരിയായ ശ്രുതി പ്രിയം, ഉദയപുരം സുൽത്താൻ, ദോസ്ത് എന്നി സിനിമകളിലും വേഷമിട്ടു. മമ്മൂട്ടിക്കൊപ്പം ഇlaവങ്കോട് ദേശത്തിൽ വേഷമിട്ടപ്പോൾ ഉണ്ടായ അനുഭവത്തെ പറ്റി ശ്രുതി പറയുന്നതിങ്ങനെ.

‘എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ‘ഇലവങ്കോട് ദേശം’ വരുന്നത്. മമ്മൂക്കയും ഖുഷ്ബു മാമും പ്രധാന വേഷത്തില്‍. കെ.ജി ജോര്‍ജ് സാറാണ് സംവിധാനം. മഹാനായ സംവിധായകന്റെ വലിയൊരു താരനിരയുള്ള ചിത്രത്തിലാണ് അഭിനയിക്കുന്നത് എന്ന ബോധം അച്ഛനും അമ്മയ്ക്കും പോലും ഉണ്ടായിരുന്നില്ല. പിന്നല്ലേ എട്ടാം ക്ലാസുകാരിയായ എനിക്ക്. ഇലവങ്കോട് ദേശത്തില്‍ മമ്മൂക്കയെ രഹസ്യമായി പ്രേമിക്കുന്ന കഥാപാത്രമാണ് എന്റെത്. പാലുകുടി മാറാത്ത ഈ പെണ്‍കുട്ടിയാണോ എന്നെ പ്രണയിക്കുന്നത് എന്ന് ചോദിച്ച് ഉച്ചത്തില്‍ ചിരിക്കുന്ന മമ്മൂക്കയുടെ രൂപം ഇപ്പോഴും മനസ്സിലുണ്ട്.

‘ലൊക്കേഷനില്‍ കളിച്ചു നടക്കുന്ന ഞാന്‍ ഈ ഫീല്‍ഡില്‍ തുടരണമെന്നോ അവസരങ്ങള്‍ വെട്ടിപ്പിടിക്കണമെന്നോ എന്നൊന്നും വിചാരിച്ചില്ല. മമ്മൂക്ക എല്ലാം മനസിലാക്കി കാണണം. ഈ സിനിമ കഴിഞ്ഞാല്‍ വീട്ടില്‍ പൊയ്‌ക്കോളണം. അഭിനയം എന്നു പറഞ്ഞ് തെക്കുവടക്ക് നടക്കാതെ പോയി നാലക്ഷരം പഠിക്ക് കൊച്ചേ, അറിവാണ് ഏറ്റവും വലിയ സമ്പാദ്യം എന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു’. ശ്രുതി പറയുന്നതിങ്ങനെ

Comments are closed.