ഏറെ പ്രതീക്ഷകൾ ഉണർത്തുന്ന ഒരു പ്രൊജക്റ്റ് ആണ് കുമ്പളങ്ങി നൈറ്റ്സ്, ദേശീയ അവാർഡ് ജേതാവ് ശ്യാം പുഷ്ക്കരൻ തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് നസ്രിയയും, ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേർന്നാണ്. ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നെഗറ്റീവ് റോളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ടീസറിനും ട്രൈലെറിനും വലിയ രീതിയിലുള്ള പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്.
ആഷിഖ് അബുവിന്റെ അസ്സോസിയേറ്റ് ആയ മധു സി നാരായൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ നിഗം എന്നിവർക്ക് ഒപ്പം പുതുമുഖം മാത്യു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സജി എന്ന കഥാപാത്രവുമായി സൗബിന് കുമ്പളങ്ങി നൈറ്റ്സില്‍ എത്തുന്നു. റീലീസ് ഫെബ്രുവരി 7 നു ആണ്. ക്യരക്ടര്‍ പോസ്റ്റര്‍ കാണാം…
കൊച്ചിയിലെ കുമ്പളങ്ങി എന്ന സ്ഥലത്ത് നടക്കുന്ന കഥയാണ് ചിത്രം പറയുക. ഛായാഗ്രഹണം ഷൈജു ഖാലിദും സംഗീതം സുശിന്‍ ശ്യാമും നിര്‍വ്വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്നു. ചിത്രത്തിന്റെ ട്രൈലെര്‍ കാണാം..