പാതിരാത്രി റഷ്യന്‍ ഹോട്ടലിൽ കയറി, ജീവനക്കാരന്റെ വാക്കു കേട്ട് ‍ഞെട്ടി പ്രിത്വിരാജ്!!!മലയാള സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് പ്രിത്വിരാജ്. അദ്ദേഹം സമൂഹ മാധ്യമങ്ങളിലും സജീവമാണ്. സമൂഹ മാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഒരുപാട് ഫോളോവേഴ്സും ഉണ്ട്. ട്വിറ്ററിൽ അടുത്തിടെ അദ്ദേഹം പങ്കു വച്ച ഒരു കുറിപ്പ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരു റഷ്യൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ അദ്ദേഹം എത്തിയ സംഭവമാണത്.

റഷ്യയിൽ ഷൂട്ടിലായിരുന്ന സമയം ജോലി കഴിഞ്ഞു ക്ഷീണിച്ചു ഭക്ഷണം കഴിക്കാൻ പ്രിത്വി ഒരു ഹോട്ടലിൽ എത്തിയ പ്രിത്വി കൗണ്ടറിൽ നിൽക്കുന്ന ജീവനക്കാരന്റെ വാക്കുകൾ കേട്ട് ഞെട്ടി എന്നതാണ് കുറിയ്പ്പിന്റെ ഇതിവൃത്തം. അഞ്ജലി മേനോൻ ചിത്രം കൂടെ കണ്ടെന്നും അതി മനോഹരമായിരുന്നു ആ ചിത്രമെന്നുമായിരുന്നു കൗണ്ടറിൽ നിന്നയാൾ പറഞ്ഞത്. പ്രിത്വിരാജിനെ നായകനാക്കി അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ വളരെയധികം നിരൂപക പ്രശംസ നേടിയ സിനിമയാണ്… പ്രിത്വിയുടെ കുറിപ്പ്..

“പാതിരാത്രി, റഷ്യയിലെ ഏതോ സ്ഥലം. ജോലി കഴിഞ്ഞു ഭക്ഷണമായി അൽപ്പം കബാബ് കഴിക്കാൻ ഞാനൊരു ഹോട്ടലിലെത്തി. എന്നെ കണ്ടതും കൗണ്ടറിൽ നിന്ന ജീവനക്കാരൻ പറഞ്ഞു ” എന്റെ ഭാര്യക്കും എനിക്കും ഏറെ ഇഷ്ടപെട്ട സിനിമയാണ് “കൂടെ” എന്ന്. അയാൾ എങ്ങനെയാണ് സിനിമ കണ്ടതെന്ന് ഞാൻ ചോദിച്ചില്ല, അതെങ്ങനെ എന്നെനിക്കറിയാ. പക്ഷെ ആ വാക്കുകൾ ഒരുപാട് എന്നെ സന്തോഷിപ്പിച്ചു…”

Comments are closed.