പാട്ടുകൾ ഹിറ്റ് !! സിനിമ പരാജയം – പ്രതിഫലതുക വേണ്ടാന്നു വച്ച് സായി പല്ലവി!!പ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയ താരമാണ് സായി പല്ലവി. പ്രേമം പുറത്തിറങ്ങിയത് മലയാള ഭാഷയിൽ ആണെങ്കിൽ പോലും സൗത്ത് ഇന്ത്യ ഒട്ടാകെ ചിത്രം ശ്രദ്ധിക്കപ്പെട്ടു ഒപ്പം സായി പല്ലവിയും. പിന്നീട് തമിഴിലും തെലുങ്കിലുമായി പല ചിത്രങ്ങളിലും സായി പല്ലവി വേഷമിട്ടു. ഇതിനിടയിൽ പല വിവാദങ്ങളും നടിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ടു എങ്കിലും അതൊന്നും സായി പല്ലവിയുടെ ഗ്രാഫിനെ ബാധിച്ചില്ല, ഭൂരിഭാഗം ചിത്രങ്ങളും ഹിറ്റ് സ്റ്റാറ്റസ് നേടി.

സായി പല്ലവിയുടേതായി ഏറ്റവും അവസാനം തെലുങ്കിൽ പുറത്തിറങ്ങിയ സിനിമയാണ് പടി പടി ലേചെ മനസ്. ഇപ്പോൾ തെലുങ് സിനിമ ലോകത്തു നിന്ന് വരുന്ന വാർത്ത എന്തെന്നാൽ ചിത്രം പരാജയമായതിനെ തുടർന്ന് സായി പല്ലവി വേണ്ടെന്നു വച്ചു എന്നാണ്. ഒരു വമ്പൻ പരാജയമായിരുന്നു ചിത്രം അകെ മെച്ചം പാട്ടുകൾ മാത്രം ശ്രദ്ധിക്കപ്പെട്ടു എന്നുള്ളതായിരുന്നു. 8 കോടി രൂപ മാത്രമാണ് ബോക്സ് ഓഫീസിൽ നിന്ന് കളക്ഷൻ ആയി നേടാൻ കഴിഞ്ഞത്.

അഡ്വാൻസ് തുക മാത്രം കൈപ്പറ്റിയ താരത്തിനുള്ള ബാക്കി പ്രതിഫലവുമായി അണിയറക്കാർ എത്തിയപ്പോഴാണ് താരം പണം വേണ്ട എന്ന് പറഞ്ഞു അവരെ തിരികെ അയച്ചത്. 40 ലക്ഷത്തോളം ആണ് താരം വേണ്ടാന്ന് വച്ചതെന്ന് അറിയുന്നു. ഇത് വാർത്ത ആയതോടെ നിരവധി പേർ സായി പല്ലവിയെ പ്രശംസിച്ചു രംഗത്ത് വന്നിട്ടുണ്ട്. തമിഴിലെ സായി പല്ലവിയുടെ അവസാന റീലീസ് മാരി 2 ഒരു വമ്പൻ വിജയമായിരുന്നു.

Comments are closed.