പവിത്രത്തിന്‍റെ തമിഴ് റീമേക്കിൽ ദുല്‍ഖര്‍?!!!!!

0
244

ടി കെ രാജീവ് കുമാർ സംവിധാനം ചെയ്തു മോഹൻലാൽ നായകനായ ചിത്രമാണ് പവിത്രം. പി ബാലൻചന്ദ്രൻ എന്ന തിരക്കഥാകൃത്തിന്റെ മികച്ച വർക്കുകളിൽ ഒന്ന് ഏറെ ഹൃദ്യമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ഒരു ചിത്രമാണ്. ആൻപതുകളിൽ എത്തിയ ദമ്പതികൾക്ക് ഒരു കുഞ്ഞു പിറക്കുന്നതും പിന്നീട് ആ കുഞ്ഞിന്റെ വളർച്ചയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. മോഹൻലാലും ശോഭനയും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ശ്രീവിദ്യയും തിലകനും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇരുപത്തി അഞ്ചു വർഷങ്ങൾക്ക് ശേഷം പവിത്രത്തിനു ഒരു റീമേക്ക് വരുന്നു എന്നാണ് ഇപ്പോൾ റിപോർട്ടുകൾ ഉള്ളത്. തമിഴിൽ ആയിരിക്കും റീ മേക്ക് വരുക എന്നും അറിയുന്നു. ദുൽഖർ സൽമാന്റെ പേരാണ് ചിത്രത്തിലെ നായകനായി കേൾക്കുന്നത്. ശിവകാർത്തിയേകന്റെ പേരും പറഞ്ഞു കേൾക്കുന്നു. എന്നാൽ ഈ ചിത്രത്തിന്റെ ഔദ്യോഗിക സ്ഥിതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

മറ്റു ഭാഷകളിലും സിനിമകൾ ചെയ്തു എക്സ്പീരിയൻസ് ഉള്ള ടി കെ രാജീവ്കുമാർ ഈ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ മലയാളത്തിൽ കോളാമ്പി എന്ന ഒരു ചിത്രത്തിന്റെ പണി പുരയിലാണ് അദ്ദേഹമുള്ളത്. അദ്ദേഹത്തിൽ നിന്നും ഇത് സംബന്ധിച്ച പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.