പഴശിരാജയിലെ അധികമാരും കാണാത്ത ഒരു രംഗം!!ഹരിഹരൻ മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകളാണ് പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. വടക്കൻ വീര ഗാഥ എന്ന ക്ലാസ് സിനിമക്ക് ശേഷം, ഏറെ നാളുകൾക്കപ്പുറം ഇവർ ഒന്നിച്ചത് പഴശ്ശി രാജ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു. എം ടി വാസുദേവൻ നായർ ആയിരുന്നു തിരക്കഥ ഒരുക്കിയത്. വയനാടൻ കാടുകളിൽ ബ്രിട്ടീഷുകാർക്ക് എതിരെ ഒളി പോരിലൂടെ യുദ്ധം നയിച്ച ചരിത്ര പുരുഷന്റെ ജീവിതം സ്‌ക്രീനുകളിൽ മമ്മൂട്ടി പകർന്നാടിയപ്പോൾ തീയേറ്ററുകളിൽ കൈയടികൾ ഒരുപാട് മുഴങ്ങി.

ഇപ്പോഴിതാ ചിത്രത്തിൽ ഉൾപ്പെടുത്താത്ത ഒരു സീൻ ഇപ്പോൾ വർഷങ്ങൾക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. റീലീസ ചെയ്ത ആദ്യ ദിനങ്ങളിൽ ഒന്നിൽ തന്നെ മുറിച്ചു മാറ്റിയ രംഗം ഒടുവിൽ എഴുപത്തി അഞ്ചാം ദിനം തിരികെ ചേർത്തിരുന്നു.ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഔദ്യോഗിക dvd കളിലും ഈ രംഗമില്ല.

ആദ്യ ദിനങ്ങളിൽ സിനിമക്ക് ദൈർഖ്യം കൂടിപ്പോയി എന്ന പരാതി ഉയർന്നപ്പോൾ ആണ് ആ പരാതി മറികടക്കാൻ ഈ രംഗം മുറിച്ചു മാറ്റിയത്. മമ്മൂട്ടിയുടെ പഴശ്ശി രാജയും സുമന്റെ പഴവീടൻ ചന്തുവും തമ്മിലുള്ള വാൾ പയറ്റ് സീൻ ആണിത്. 27 കോടി ചെലവിട്ടു നിർമ്മിച്ച ചലച്ചിത്രം ഒരുകാലത്തു മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചലച്ചിത്രമായിരുന്നു. നാല് ഭാഷകളിലായി 2009 ഒക്ടോബർ നാലിന് ആണ് ചിത്രം പുറത്തിറങ്ങിയത്.

Comments are closed.