പല മേഖലകളിൽ ഓസ്കാർ നോമിനേഷൻ ചെയ്യപ്പെട്ട മലയാള ചിത്രങ്ങളും വ്യക്തികളുംഇതുവരെ, ഓസ്കാറിൽ ഇന്ത്യൻ സിനിമകൾക്ക് അർഹമായ അംഗീകാരം ലഭിച്ചിട്ടില്ല. എല്ലാ വർഷവും ഇന്ത്യയിലെ ചലച്ചിത്രങ്ങൾ മികച്ച വിദേശ ഭാഷാചിത്രത്തിന്റെ വിഭാഗത്തിലേക്ക് അയക്കപ്പെടാറുണ്ട്. ഇന്ത്യൻ സിനിമാ വ്യവസായത്തിന്റെ അവിഭാജ്യഘടകമായ മലയാള സിനിമ പല തവണ ഓസ്കറിന്റെ പടവുകൾ ചവിട്ടിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ നിന്നുള്ള ഒരു സിനിമയും ഫൈനൽ റൗണ്ടിലേക്ക് എത്തിയിട്ടില്ല.

ഗുരു

1997-ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ “ഗുരു” എഴുപതാമത് അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിലെ ഓസ്കാനുള്ള പ്രവേശനം നേടി. രാജീവ് അഞ്ചൽ സംവിധാനം ചെയ്ത ഫാന്റസി ഘടകങ്ങളുള്ള ഈ ചിത്രം ഓസ്കാർ എൻട്രിയിൽ എത്തിയ ആദ്യത്തെ മലയാള ചിത്രം കൂടിയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ നാൽപ്പതോളം വർഷങ്ങൾ പിന്നിട്ട ശേഷമാണ് “ഗുരു” എന്ന ചിത്രം ഓസ്കാറിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ആദാമിന്റെ മകൻ അബു

2011ൽ പുറത്തിറങ്ങിയ “ആദാമിന്റെ മകൻ അബു” സലിം അഹമ്മദിന്റെ ആദ്യ സംവിധാനം സംരഭം കൂടെയാണ് .സലിം കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഹജ്ജിനു പോകാൻ ഒരുപാട് ആഗ്രഹിക്കുകയും അതിനുവേണ്ടി കഠിനമായി ശ്രമിക്കുകയും ഒടുവിൽ ആ ആഗ്രഹം നടക്കാതെ പോകുന്ന വൃദ്ധ ദമ്പതികളുടെ കഥ പറഞ്ഞ ചിത്രമാണ്. മികച്ച ഫീച്ചർ ഫിലിം ആയിരുന്നെങ്കിലും, ആദാമിൻറെ മകൻ അബു മികച്ച വിദേശ ഭാഷാ ചിത്രങ്ങളിൽ നോമിനേറ്റ് ചെയ്യപ്പെട്ടില്ല. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് ചിത്രത്തിന് നേരത്തെ ലഭിച്ചിരുന്നു.

വീരം ( ബെസ്റ്റ് ഒറിജിനൽ സോങ്)

2017ൽ ജയരാജ് സംവിധാനം ചെയ്ത “വീരം”, ഒരു മൾട്ടി-ലെങ്വൽ ചിത്രം ഓസ്കാർ മത്സരത്തിന്റെ ഭാഗമായിരുന്നു.ഓസ്ക്കാറിൽ ബെസ്റ്റ് ഒറിജിനൽ സോങ്ങിനുള്ള ആദ്യ നാമനിർദേശ പട്ടികയിൽ ഉണ്ടായിരുന്നു. ‘ജെഫ് റോൺ’ രചിച്ച ‘വി വിൽ റൈസ്” എന്ന ഇംഗ്ലീഷ് പാട്ടിനായിരുന്നു നോമിനേഷൻ ലഭിച്ചത്.

ഡാം 999

സോഹൻ റോയ് സംവിധാനം ചെയത് 2012ൽ പുറത്തിറങ്ങിയ ഈ ചിത്രം ഏറ്റവും മികച്ച ഒറിജിനൽ സ്കോറിനും, മികച്ച ചിത്രത്തിനുമുള്ള നോമിനേഷൻ നേടി. ഔസേപ്പച്ചൻ സംഗീത സംവിധാനം ചെയ്ത മൂന്ന് ഗാനങ്ങളാണ് നോമിനേഷൻ നേടിയത്.


ശ്രീവൽസൻ ജെ മേനോൻ

ശ്രീവൽസൻ ജെ മേനോൻ 2012 ൽ ഓസ്കാർ അവാർഡുകളുടെ ഭാഗമായിരുന്നു . പ്രശസ്ത സംഗീതസംവിധായകനായ അദ്ദേഹം, ഇംഗ്ലീഷ് ചിത്രമായ “സെയിന്റ് ഡ്രാക്കുള” എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു. ചിത്രത്തിനു മികച്ച ഗാനത്തിനും ബാക്ഗ്രൗണ്ട് സ്കോറിനുമുള്ള നോമിനേഷൻ നേടിയിരുന്നു.

റസൂൽ പൂക്കുട്ടി

മലയാളത്തിന്റെ അഭിമാനമായ റസൂൽ പൂക്കുട്ടി, മലയാള സിനിമയിലും മറ്റു ഭാഷാ ചിത്രങ്ങളിലും സൗണ്ട് ഡിസൈനറായി പ്രവർത്തിച്ചിട്ടുള്ള റസൂൽ പൂക്കുട്ടി 81 ആം അക്കാദമി അവാർഡുകളിൽ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിന് മികച്ച ശബ്ദ മിസ്രത്തിനുള്ള ഓസ്കാർ അവാർഡ് നേടി. അദ്ദേഹത്തോടൊപ്പം തന്നെയാണ് എ.ആർ. റഹ്മാനും ഓസ്കാർ നേടിയത്.

പ്രശസ്ത സംവിധായകനായ ഭരതന്റെ തമിഴ് ചിത്രമായ തേവർ മഗൻ 65-ആം അക്കാദമി അവാർഡറിൽ ഇന്ത്യയുടെ ഔദ്യോഗിക എന്ററി ആയിരുന്നു. വരും വർഷങ്ങളിൽ മലയാള സിനിമകൾ ഓസ്കാർ നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.