പരുക്കേറ്റ വിഷ്ണു ഉണ്ണികൃഷ്ണന് പകരം ധർമജൻDharmajan-and-Vishnu-Unnikrishnan-latest-photo-shoot-8

കൊച്ചിയിൽ ചിത്രികരണം പുരോഗമിക്കുന്ന മമ്മൂട്ടി ചിത്രം സ്ട്രീറ്റ്‌ലൈറ്റിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിയ്ക്കുന്ന കട്ടപ്പനയിലെ ഹൃതിക് റോഷൻ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന് പരിക്കേറ്റു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു സ്റ്റണ്ട് സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ആണ് വിഷ്ണുവിന് പരിക്കേൽക്കുന്നത്. ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിച്ചു വൈദ്യ സഹായം ലഭ്യമാക്കി . വിഷ്ണുവിന്റെ തോളിനു സാരമായ പൊട്ടലുണ്ടെന്നും ഒരു മാസത്തെ പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.

വിഷ്ണുവിന് പകരം ധർമജൻ സ്ട്രീറ്റ്‌ലൈറ് ടീമിനൊപ്പം ജോയിൻ ചെയ്തു. ഛായാഗ്രാഹകയിരുന്ന ഷാംദത് സംവിധാനം ചെയുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ചിത്രം ഒരു ഇന്വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്

Comments are closed.