പനിയായിട്ട് കൂടെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങി ആണ് ആ പ്രോഗ്രാമിന് പോയത് – ഡൈൻ ഡേവിസ്

0
488

അതിഥിയായി ഒരു പ്രോഗ്രാമിന് ക്ഷണിക്കുക എന്നിട്ട് ഒരു ദയയുമില്ലാതെ ആ പ്രോഗ്രാമിന്റെ വേദിയിൽ നിന്ന് ഇറക്കി വിടുക, ഒരു കലാകാരനും ഈ കാര്യം സഹിക്കാൻ കഴിയുന്ന ഒന്നല്ല. എന്ത് കാരണത്തിന്റെ പേരിലായാലും ഒരു കലാകാരനോട് ഇങ്ങനെ പെരുമാറുമ്പോൾ അവന്റെ ഹൃദയം നുറുങ്ങിയിട്ടുണ്ടാകും. ഡൈൻ ഡേവിസിനും സങ്കടം മാറിയിട്ടില്ല. തരക്കേടില്ലാത്ത വേഷങ്ങളിലൂടെ സിനിമയിൽ പച്ച പിടിച്ചു വരുമ്പോഴാണ് അനാവശ്യമായ ഈ പ്രശ്നങ്ങൾ. ബ്ലോസ്സം കോളേജിൽ നടന്ന പ്രശ്നങ്ങളെ പറ്റി ഡൈൻ ഡേവിസ് മനോരമക്ക് നൽകിയ അഭിമുഖത്തിലെ വാക്കുകൾ ഇങ്ങനെ..

” പനിയായിട്ട് കൂടെ വിദ്യാർഥികൾ വിളിച്ചത് കൊണ്ട് ഡിസ്ചാർജ് വാങ്ങി ആണ് കോളേജിലെ പ്രോഗ്രാമിന് എത്തിയത്. മാനേജ്‌മെന്റിനെ അറിയിച്ചാണ് എന്നെ ക്ഷണിച്ചതെന്നാണ് അവർ പറഞ്ഞത്. കാര് ഗേറ്റിൽ എത്തിയപ്പോൾ തന്നെ വിദ്യാർഥികൾ ഡ്രസ്സ് കോഡ് സംബന്ധിച്ച ഒരു പ്രശ്നമുണ്ട് അതുകൊണ്ട് കാർ അകത്തു കൊണ്ട് പോകാൻ കഴിയില്ലെന്ന് പറഞ്ഞു. വേറെ പ്രശ്നം ഒന്നുമില്ല എന്ന് കരുതി ഞാൻ വേദിയിലെത്തി.

വിദ്യാർഥികൾ ഡ്രസ്സ് കോഡ് തെറ്റിച്ചതും പ്രിൻസിപ്പലിന്റെ മട്ട് മാറിയതായും തന്നോട് വേദിയിൽ നിന്ന് ഇറങ്ങി പോകാൻ പൊട്ടിത്തെറിച്ചെന്നും ഡൈൻ പറയുന്നു. ഡൈൻ പോകാൻ പോയപ്പോൾ വിദ്യാർഥികൾ രണ്ടു വാക്കെങ്കിലും സംസാരിച്ചിട്ട് പോകാൻ നിര്ബന്ധിച്ചെന്നും അത് പ്രകാരം മൈക് കൈയിൽ എടുത്തപ്പോൾ, ഇറക്കി വിട്ടിട്ടിട്ടും നാണമില്ലാതെ ഇവിടെ നില്കുന്നത് എന്തിനാ എന്ന് ആക്രോശിചു പ്രിൻസിപ്പൽ എത്തിയപ്പോൾ ഗത്യന്തരമില്ലാതെ ആണ് ” താങ്കൾ എന്റെ പ്രിൻസിപ്പൽ അല്ല കുട്ടികളുടെ പ്രിൻസിപ്പൽ മാത്രമാണ് പറന്നതെന്നും ഡൈൻ..

“നിങ്ങൾ ഈ കുട്ടികളുടെ പ്രിൻസിപ്പളാണ് എന്റെയല്ല എന്നു പറഞ്ഞുകേട്ടതും മറ്റ് അധ്യാപകരും സംഘം ചേർന്ന് പ്രിൻസിപ്പളിനെ ചോദ്യം ചെയ്യാൻ നീയാരാടാ എന്ന് പറഞ്ഞ് എന്റെ നേർക്ക് അടുത്തു. വിദ്യാർഥികളാണ് തടഞ്ഞത്. അവിടെ നിന്ന് തിരിച്ചിറങ്ങാൻ തീരുമാനിക്കുമ്പോഴാണ് ഒരു കൂട്ടം വിദ്യാർഥികൾ അടുത്തേക്ക് വന്നു. ‘ചേട്ടാ ഈ സംഭവം ഞങ്ങൾക്കും ചേട്ടനും ഒരേ പോലെ വിഷമമുള്ള കാര്യമാണ്. ചേട്ടൻ ഇപ്പോൾ ഇവിടുന്ന് പോയാൽ അത് രണ്ട് കൂട്ടർക്കും നാണക്കേടാണ്’ എന്ന് പറഞ്ഞു. ‘അറ്റ്‍ലീസ്റ്റ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു എന്നെങ്കിലും അറിയിക്കണം എന്ന് അവർ നിർബന്ധിച്ചു. അതോടെ അവരുടെ നടുവിൽ ഒരു കസേരയിൽ കയറി നിന്ന് ഉദ്ഘാടനം നടത്തിയതായി ഞാൻ പ്രഖ്യാപിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ എക്സ്പീരിയൻസ് ആണെന്നും, ഇങ്ങനെയൊക്കെ സംഭവിച്ചതിൽ താൻ കാരണക്കാരനായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അറിയിച്ച ശേഷമാണ് അവിടം വിട്ടത്. കൊളേജിലെ അധ്യാപകർ വളരെ മോശമായിട്ടാണ് പെരുമാറിയത്. ” ഡൈൻന്റെ വാക്കുകൾ ഇങ്ങനെ.