പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ ഞാനൊരു മുസ്ലിം ആണ് – അനു സിതാര!!

0
227

പാപമോചനത്തിന്‍റെ മാസമായ റംസാന്‍ പ്രവാചകസന്ദേശങ്ങള്‍ പാലിച്ച് കഠിന വ്രതം ചെയ്യാനുള്ള അവസരമാണ് ഇനി ഒരു മാസം.ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമാണ് റമദാൻ. ഈ മാസത്തിലാണ് വിശ്വാസികള്‍ റംസാൻ വ്രതം അനുഷ്ഠിക്കുന്നത്. പരിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് റമദാൻ. എല്ലാ വിശ്വാസികള്‍ക്കും റമദാൻ മാസത്തിലെ വ്രതം നിര്‍ബന്ധമാണ്.

സിനിമ താരമായ അനു സിതാര വിശുദ്ധ റംസാനെ കുറിച്ചും, തന്റെ വീടിനെ കുറിച്ചും എല്ലാം പറയുന്നതിങ്ങനെ. അനു സിത്താരയുടെ അച്ഛന്റെയും അമ്മയുടെതും മിശ്ര വിവാഹമായിരുന്നു. അച്ഛൻ അബ്ദുൽ സലാം മുസ്ലിമും ‘അമ്മ രേണുക ഹിന്ദുവുമാണ്. വീട്ടിൽ റംസാനും വിഷുവും എല്ലാം ഒരുപോലെ ആഘോഷിക്കാറുണ്ട് എന്ന് അനു പറയുന്നു.

“അച്ഛന്‍ അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്. അതുകൊണ്ട് ഹാപ്പിയായത് ഞാനും അനിയത്തി അനു സോനാരയുമാ. വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. ഒരു രഹസ്യം കൂടി പറയാം, പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്‌ലിം ആണ്. ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്ബും എടുക്കാറുണ്ട്…. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേല്‍നോട്ടത്തിലാണ് ഇതെല്ലാം…..” അനുവിന്റെ വാക്കുകൾ ഇങ്ങനെ.