പതിവ് തെറ്റിക്കാതെ ഇക്കുറിയും സെറ്റിൽ ബിരിയാണി വിളമ്പി മമ്മൂക്ക!!!എല്ലാ തവണയും പോലെ ഇക്കുറിയും സെറ്റിൽ ബിരിയാണി വിളമ്പി മമ്മൂക്ക. വര്ഷങ്ങളായി തുടർന്ന് വരുന്ന പതിവ് ഈ ചിത്രത്തിലും അദ്ദേഹം തെറ്റിച്ചില്ല. അദ്ദേഹം തന്റെ പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷനിലാണ് ബിരിയാണി വിളമ്പിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മമ്മൂട്ടി ചിത്രങ്ങളുടെ സെറ്റിൽ ഇതൊരു പതിവ് ആണെങ്കിലും ഈ ചിത്രങ്ങൾ പുറത്തു വരുമ്പോൾ ആരാധകർ ആഘോഷമാക്കാറുണ്ട്.

വെള്ളയിൽ കറുത്ത പുളിയുള്ള ഷർട്ട് ധരിച്ചു അദ്ദേഹം ബിരിയാണി വിളമ്പുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒരുപാട് ലൈക്കും ഷെയറും ലഭിക്കുന്നുമുണ്ട് സോഷ്യൽ മീഡിയയിൽ. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്‌യുന്ന ഉണ്ടയിൽ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് മമ്മൂട്ടിക്ക്, മണി എന്ന കാസര്കോടുകാരനായി ആണ് അദ്ദേഹം എത്തുന്നത്.

ചിത്രത്തിന്റെ ടെക്നിക്കൽ ക്രൂ ഏറെ മികച്ച ഒന്നാണ്. ജിഗർത്തണ്ട എന്ന കാർത്തിക്ക് സുബ്ബരാജ് ചിത്രത്തിലൂടെ പ്രശസ്തനായ ഗവേമിക്ക് യൂ ആറി കാമറ കൈകാര്യം ചെയുന്ന ചിത്രത്തിൽ ബോളിവുഡ് സ്ടണ്ട് മാസ്റ്റർ ശ്യാം കൗശിക്കും പ്രവർത്തിക്കുന്നുണ്ട്. ദങ്കൽ, ധൂം 3, ബജ്‌രംഗി ഭായ് ജാൻ എന്നി വമ്പൻ ചിത്രങ്ങൾക്ക് ആക്ഷൻ സംവിധാനം ചെയ്തിട്ടുള്ളയാളാണ് ശ്യാം. ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റുകളിൽ ശ്യാം ജോയിൻ ചെയ്തിട്ടുണ്ട്.

Comments are closed.