പതിനെട്ടാം പടിയിൽ പ്രിത്വി ജോയിൻ ചെയ്തു!!!നിരവധി നല്ല സിനിമകൾ പ്രേക്ഷകർക്ക് നൽകിയ പ്രൊഡക്ഷൻ ഹൗസാണ് ഓഗസ്റ്റ് സിനിമാസ്. ഓഗസ്റ്റ് സിനിമാസ് നിർമിക്കുന്ന അടുത്ത ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണൻ ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ സംവിധായകന്റെ മേലങ്കി അണിയുന്ന സിനിമയിൽ ഒരുപിടി പുതുമുഖങ്ങളോടൊപ്പം മമ്മൂട്ടിയും പ്രധാന വേഷത്തിൽ എത്തും. ആദ്യം ഒരു കാമിയോ റോൾ ആയിരുന്നു മമ്മൂട്ടിയുടേത് എന്ന് കേട്ടിരുന്നെങ്കിലും ഇപ്പോളത് കുറച്ചു കൂടെ സ്ക്രീൻ ടൈം ഉള്ള കഥാപാത്രമാണെന്നു കേൾക്കുന്നു.

ചിത്രത്തിൽ അഥിതി വേഷത്തിൽ പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. തന്റെ രംഗങ്ങളുടെ ഷൂട്ടിനായി പ്രിത്വി ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ഉണ്ണിമുകുന്ദൻ, ടോവിനോ തോമസ് എന്നിവരും സിനിമയുടെ ഭാഗമാകുമെന്നു വാർത്തകൾ വന്നിരുന്നു. അഥിതി വേഷങ്ങളിൽ ആണ് ഇവർ എത്തുക. ഒരു ആക്ഷൻ ഓറിയെന്റഡ് എന്റെർറ്റൈനെർ ആയ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് പ്രശസ്ത ആക്ഷൻ മാസ്റ്റർ കീച്ച കെംപാദ്കടേ ആണ്..

കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നുള്ള പുതുമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കും. ഓഡിഷനിലൂടെ ആണ് പുതുമുഖങ്ങളെ തിരഞ്ഞെടുത്തത്. ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി എത്തുന്നത്. സ്റ്റൈലൻ ലൂക്കിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

Comments are closed.