പണ്ട് ജയസൂര്യ അടച്ച കുഴി ഇപ്പോഴും അതേ പോലെ!!!!!!നാട്ടിലെ റോഡുകളുടെ ദുരവസ്ഥകളെ കുറിച്ച് പറയുകയും അതിന് എതിരെ പല തവണ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്ന നടനാണ് ജയസൂര്യ. നമ്മുടെ റോഡുകളുടെ അവസ്ഥകളെ കുറിച്ച് പറയാൻ പലതവണ അദ്ദേഹം ഫേസ്ബുക്ക്‌ ലൈവുകളിൽ എത്തുകയും അതൊക്കെ തന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത് വർഷങ്ങൾക്കു മുൻപ് ജയസൂര്യയും കൂട്ടരും ചേർന്ന് മൂടിയ റോഡിലെ ഒരു കുഴി ഇപ്പോഴും അവിടെ അതേപടി നിലനില്കുന്നതിനെ കുറിച്ചാണ്. പുണ്യാളൻ അഗർബത്തീസിലെ ഒരു രസകരമായ രംഗത്തിന് വേണ്ടി ജയസൂര്യയുടെ ജോയ് താക്കോൽകാരൻ എന്ന കഥാപാത്രവും കൂട്ടരും ചേർന്ന് ഒരു റോഡിലെ കുഴി അടയ്ക്കുക ഉണ്ടായി. ആ രംഗം സിനിമയിൽ ചിരി ഉണർത്തുകയും ചെയ്തിരുന്നു. 4 വർഷങ്ങൾക്ക് ശേഷം പുണ്ണ്യാളൻ ടീം വീണ്ടും ഒന്നിക്കുമ്പോൾ ഷൂട്ടിങ്ങിനായി അതെ ലൊക്കേഷനിൽ ചെന്നപ്പോൾ കണ്ടത് 4 വർഷങ്ങൾക്ക് മുൻപ് അവർ അടച്ച കുഴി അതേപടിയുണ്ടെന്നതാണ്. സംവിധായകൻ രഞ്ജിത്ത് ശങ്കർ തന്നെയാണ് ചിത്രം സഹിതം ഇതേ കുറിച്ച് ഫേസ്ബുക്കിൽ പറഞ്ഞത്. നാലു കൊല്ലം മുമ്പ് പുണ്യാളൻ അഗർബത്തീസിൽ ജോയ് താക്കോൽക്കാരൻ അടയ്ക്കുന്നതായി ചിത്രകരിച്ച അതേ കുഴി ഇന്നും ഉള്ളതായി രഞ്ജിത്ത് ശങ്കർ പറയുന്നു.

പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിൽ മറ്റൊരു പ്രോഡക്ടുമായാണ് ജോയ് താക്കോൽകാരൻ എത്തുന്നത്. മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും നിഷ്കളങ്കമായ നർമ്മം കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ ചേക്കേറിയ കഥാപാത്രമാണ് ജോയ്. പുണ്യാളൻ അഗർബത്തീസിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകമനസിൽ തങ്ങിനിൽക്കുന്ന തരത്തിലാണ് രഞ്ജിത്ത് ശങ്കർ ചിത്രം പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയത്. ആദ്യഭാഗത്തിലെ പല താരങ്ങ‍ളും ചിത്രത്തിലെത്തുന്നു. നവംബർ ആദ്യഭാഗത്തിലെ താരങ്ങള്‍ക്ക് പുറമെ ധര്‍മ്മജനും ആര്യയും പക്രുവുമൊക്കെ രണ്ടാം ഭാഗത്തിലുണ്ട്. നവംബർ 17–ന് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് തിയറ്ററുകളിലെത്തും.

Comments are closed.