പണി പാലും വെള്ളത്തിലും കിട്ടും….പാൽ കസ്റ്റഡിയിൽ..!!!

0
296

പണി പാലുംവെള്ളത്തിലും കിട്ടുമെന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. അത് അന്വർത്ഥമാക്കും വിധം ഇപ്പോൾ പുതിയ പരസ്യം ഇറക്കിയിരിക്കുകയാണ് മിൽമ. ആദ്യം ഏതോ ഒരു പുതിയ ചിത്രത്തിന്റെ ട്രെയിലർ പോലെ തോന്നും വിധമാണ് പരസ്യം ഒരുക്കിയിരിക്കുന്നത്.

ദൃക്സാക്ഷിയും തൊണ്ടിമുതലും എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണോ കാർബണിന്റെ ടീസർ ആണോ എന്നുവരെ ആരാധകർ സംശയിച്ചു. ഒടുവിൽ ഫഹദ് തന്നെയാണ് ഫുൾ വീഡിയോ പോസ്റ്റ് ചെയ്ത് എല്ലാരേയും അമ്പരപ്പിച്ചത്. മിൽമയുടെ പുതിയ പരസ്യം സാക്ഷാൽ ആഷിഖ് അബു ആണ് സംവിധാനം ചെയ്തത്. ഫഹദിനോടൊപ്പം ദിലീഷ് പോത്തനും, ഉണ്ണിമായയും മറ്റു കഥാപാത്രങ്ങളെയും പരസ്യത്തിലുണ്ട്.