പകുതിയിലും താഴെ പ്രായമുള്ള നായികമാരോടൊത്തു ഞാൻ ഇപ്പോൾ അഭിനയിക്കാറില്ല – മോഹൻലാൽ

0
18

മോഹൻലാലും മമ്മൂട്ടിയും വര്ഷങ്ങളായി കേൾക്കുക്കുന്നൊരു പഴിയാണ് അവരുടെ പ്രായത്തിലും ഒരുപാട് താഴെയുള്ള നായികമാരോടൊത്തു അഭിനയിക്കുന്നു എന്ന്. സോഷ്യൽ മീഡിയയിലും നിരൂപകർക്കിടയിലും ഇത്തരത്തിൽ സൂപ്പർ താരങ്ങളെ പറ്റി ഇത്തരത്തിൽ ഒരു പരാതി പല കുറി ഉയർത്തിയിട്ടുണ്ട്. അതെ പറ്റി മോഹൻലാൽ അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ.

“ഒരു നടൻ 30-40 വർഷമായി ഇൻഡസ്ട്രിയിൽ സ്ഥിര സാനിധ്യം ആകുമ്പോൾ വരുന്നൊരു പ്രശ്നമാണിത്. ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ ഞാൻ മുഖ വിലക്ക് എടുക്കാറുണ്ട്. കുറച്ചു കാലമായി എന്റെ ചിത്രങ്ങളിൽ ഞാൻ എന്നിലും പകുതിയില്‍ താഴെ പ്രായത്തിലുള്ള നായികമാരോടൊപ്പം അഭിനയിക്കാറില്ല. എന്റെ അടുത്ത കാലത്തു ഇറങ്ങിയ ചിത്രങ്ങൾ പരിഷോധിച്ചാൽ അറിയാം.”

മോഹൻലാലിനിപ്പോൾ അൻപത്തി ഏഴു വയസുണ്ട്. ഒപ്പം മുതലുള്ള മോഹൻലാൽ ചിത്രങ്ങളുടെ കാര്യം എടുത്താൽ ഇത് സത്യമാണെന്നു മനസിലാകും. ഒപ്പത്തിൽ മുപ്പതുകളിൽ ഉള്ള വിമല രാമനും , പുലിമുരുകനിൽ കമാലിനി മുഖർജിയും, മുന്തിരി വള്ളികളിൽ മീനയും, ബിയോൺ ദി ബോർഡേഴ്സിൽ ആശാ ശരത്തുമായിരുന്നു മോഹൻലാലിൻറെ നായികമാർ.