നീ കോ ഞാൻ ചാ 2 വരുന്നു !!2013 ൽ ചെറിയ ബഡ്ജറ്റിൽ എത്തി വമ്പൻ വിജയം നേടിയ ചിത്രമാണ്. നീ കോ ഞാൻ ചാ. നിന്നെയും കൊല്ലും ഞാനും ചാകും എന്ന് പൂർണ നാമമുള്ള ചിത്രം ഒരുങ്ങിയത് വെറും 80 ലക്ഷം രൂപയ്ക്കാണ്. നേടിയതാകട്ടെ 3 കോടിക്ക് പുറത്തും.

അനീഷ് എം തോമസും സന്ദീപ് സേനനും നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ഗിരീഷ് മനോയും ചിത്രത്തിലെ നായിക നായകന്മാരായി എത്തിയത് സണ്ണി വെയ്ൻ, സഞ്ജു ശിവറാം, പൂജിത മേനോൻ, സിജ റോസ് എന്നിവരുമാണ്. ചിത്രത്തിന്റെ സംവിധായകനായ ഗിരീഷ് മനോയുടെ ലവ കുശ ഈ വര്ഷം റീലീസായിരുന്നു. ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങളിൽ ഒന്ന്, നീ കോ ഞാൻ ചാ യുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു എന്നാണ്. സംവിധായകൻ ഗിരീഷ് മനോ തന്റെ ഫേസ്ബുക് പ്രൊഫൈലിലൂടെ പുറത്തു വിട്ട വീഡിയോയിലാണ് ഈ കാര്യം പുറത്തു വിട്ടത്. സണ്ണി വെയ്‌നും, ഷാനി ശാഖിയും ചിത്രത്തിന്റെ ഭാഗമാകും

Comments are closed.