നിവിൻ പോളിയുടെ മിഖായേലിലെ മാസ്സ് വില്ലൻ ഇതാ!!!ഉണ്ണി മുകുന്ദൻ as മാർക്കോ Jr!!പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മിഖായേൽ. ഹനീഫ് അഥേനി സംവിധാനം ചെയുന്ന രണ്ടാമത്തർ ചിത്രമായ മിഖായേലിൽ നിവിൻ പോളിയാണ് നായകൻ. ചിത്രത്തിൽ യുവതാരം ഉണ്ണി മുകുന്ദനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചുണ്ടിലെരിയുന്ന ചുരുട്ടും കണ്ണിലെരിയുന്ന തീയുമായി മലയാളത്തിലെ എക്കാലത്തെയും സ്റ്റൈലിഷ് വില്ലനായാണ്‌ ഉണ്ണി മുകുന്ദന്‍ എത്തുന്നത്‌. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നിനായി കാത്തിരിക്കാം.

ഫസ്റ്റ് ലൂക്കും ടീസറും നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഒരു ഡോക്ടറുടെ വേഷത്തിലാണ് നിവിൻ ഈ ചിത്രത്തിൽ എത്തുന്നത്. ആദ്യമായി ആണ് നിവിൻ ഒരു ഡോക്ടറുടെ വേഷത്തിൽ എത്തുന്നത്. ഫാമിലി ഓറിയന്റഡ് ത്രില്ലെർ ആണ് ചിത്രം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്.

മഞ്ജിമ മോഹൻ ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. 2019 ജനുവരിയിൽ ചിത്രം റീലിസിനു എത്തുമെന്ന് അറിയുന്നു. ഹനീഫ് അഥേനി തന്നെയാണീ തിരക്കഥ ഒരുക്കുന്നത്, അദ്ദേഹം തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ആമിറിനും ഹനീഫ് തിരക്കഥ ഒരുക്കും. ഹനീഫിന്റെ ആദ്യ ചിത്രം ഗ്രേറ്റ് ഫാദർ വമ്പൻ പ്രദർശന വിജയം നേടിയ ചിത്രമാണ്. ആദ്യ ദിന കളക്ഷൻ റെക്കോർഡും ചിത്രം നേടിയിരുന്നു.

Comments are closed.