നിന്റെ തന്തയല്ലാ എന്റെ തന്താ “…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ!!മുരളി ഗോപിക്ക് എതിരെ ഹരീഷ് പേരടി

0
80

മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്നാണ് ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രം. ഇടതു രാഷ്ട്രീയത്തെ തള്ളിയും കൊണ്ടും എഴുതിയ ചിത്രം സാമ്പത്തിക വിജയം ആയിരുന്നിലെങ്കിലും വലിയ രീതിയിൽ നിരൂപക പ്രശംസ നേടി . അടുത്തിടെ മുരളി ഗോപി ചിത്രത്തിലെ ഒരു ക്ലിപ്പ് പങ്കു വച്ച് സമൂഹ മാധ്യമങ്ങളിൽ ഒരു കുറിപ്പ് എഴുതിയിരുന്നു ഇന്നിന്റെ കേരളത്തിന്റെ രാഷ്ട്രീയത്തിനെ കൊള്ളിക്കുന്നു എന്ന മട്ടിൽ എഴുതിയ ആ കുറിപ്പ് ഇങ്ങനെയായിരുന്നു “ഏകാധിപന്മാർ, പല കൊടികൾക്ക് മുന്നിലും ശിരസ്സ് താഴ്ത്തി നിൽക്കുമെങ്കിലും, സ്വയം ഉണ്ടാക്കിയ നിയമാവലിയിലും സ്വന്തമായി കെട്ടിയുണ്ടാക്കിയ ധാരണാസമുച്ചയങ്ങളിലും മാത്രം ജീവിക്കും.

അംഗബലവും ആയുധബലവും ഉപയോഗിച്ചുള്ള രാഷ്ട്രീയ അടിച്ചമർത്തലുകളിലൂടെ, അവർ താത്ക്കാലിക ജയങ്ങൾ കൊയ്യുമ്പോഴും സമൂഹമനസ്സ് എന്ന
അവർക്ക് അപ്രാപ്യമായ ഗൂഢ ഉദ്യാനങ്ങളിൽ വിരിയുന്ന മുറിവേറ്റ ഓർമ്മയുടെ ഒരായിരം രക്‌തപുഷ്പങ്ങളെ കാണാതെയും തൊടാനാവാതെയും മുന്നേറും. ശക്തമായ അപായ സൂചനകളെ അവഗണിച്ചുകൊണ്ട് തന്നെയായിരിക്കും ഈ മുന്നേറ്റം.”

ലെഫ്റ് റൈറ്റ് ലെഫ്റ് എന്ന ചിത്രത്തിൽ കൈതേരി സഹദേവൻ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചാണ് നടൻ ഹരീഷ് പേരടി സിനിമ ലോകത്തു ശ്രദ്ധേയനാകുന്നത്. മലയാള സിനിമയും കടന്നു ഇന്ന് തമിഴ് സിനിമയിൽ എത്തി നില്കുന്നു ഹരീഷ്. മുരളി ഗോപി കഴിഞ്ഞ ദിവസം ആ ഫേസ്ബുക് പോസ്റ്റ് പങ്കു വച്ചതിനെ തുടർന്ന് ഹരീഷ് പേരടി ഇപ്പോൾ മുരളി ഗോപിക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ലെഫ്റ് റൈറ്റ് ലെഫ്റ് പറയുന്ന രാഷ്ട്രീയത്തിൽ താൻ ഒരിക്കലും വിശ്വസിക്കുന്നിലെന്നു പറഞ്ഞുള്ള ഹരീഷിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

നല്ല തിരക്കഥകളിൽ ഒന്ന് തന്നെയാണ് LRL അതിൽ ഒരു അഭിപ്രായ വിത്യാസവുമില്ലാ… അതു കൊണ്ടു തന്നെയാണ് മുൻകൂട്ടി തിരക്കഥ വായിച്ച് ആ കഥാപാത്രത്തിന് വേണ്ട ഹോം വർക്കുകൾ ചെയത് അത് അവതരിപ്പിച്ചത്.. വ്യക്തി പരമായി ഈ സിനിമ എനിക്ക് ഒരു പാട് സൗഭാഗ്യങ്ങൾ തന്നിട്ടുണ്ടെങ്കിലും. പക്ഷെ ഒരു സത്യം പറയട്ടെ അന്നും ഇന്നും ഈ സിനിമയുടെ രാഷ്ടിയത്തോട് എനിക്ക് ഒരു യോജിപ്പുമില്ലാ… പ്രത്യേകിച്ചും തിരഞ്ഞെടുപ്പിൽ ഇടുത്പക്ഷം പരാജയപ്പെട്ട നിൽക്കുന്ന ഈ സമയത്ത് സംഘ ഫാസിസത്തിനു വേണ്ടി ഈ സിനിമയുടെ തിരകഥാകൃത്ത് ഇത്തരം പോസ്റ്റുകളിലൂടെ നടത്തുന്ന ബുദ്ധിപരമായ വ്യായാമത്തെ എതിർക്കുക എന്നുള്ളത് എന്റെ രാഷ്ട്രിയ ഉത്തരവാദിത്വമാണെന്ന് കുടി ഞാൻ വിശ്വസിക്കുന്നു… ഒരു മഹാപ്രളയത്തിൽ ഏതെക്കയോ തന്തമാർ ഏതെക്കയോ മക്കളെ രക്ഷിച്ച ഒരു ചിത്രം നമ്മുടെ മുന്നിലുണ്ടായിട്ടും ” നിന്റെ തന്തയല്ലാ എന്റെ തന്താ “…. എന്നെഴുതാനുള്ള ആ മനകട്ടിക്കു മുന്നിൽ നല്ല നമസ്കാരം…