നിത്യ ജീവിതത്തിൽ എവിടേയോ കണ്ട കഥാപാത്രങ്ങൾ!! എജ്ജാതി കാസ്റ്റിംഗ് എന്ന് ഇഷ്കിനെ വാഴ്ത്തി സോഷ്യൽ മീഡിയ

0
446

ആണും പെണ്ണും ഒരുമിച്ചൊരു സ്ഥലത്തിരിക്കുമ്പോൾ അവർക്കിടയിൽ ഉണ്ടാകുന്നത് എന്തെന്ന് മണത്തു കണ്ടുപിടിക്കാൻ നടക്കുന്ന, അഭിനവ സദാചാര ആങ്ങളമാരുടെ ചെപ്പക്കുറ്റിക്ക് ഇട്ടു കൊടുത്ത അടിയാണ് ഇഷ്ക്. സ്വയം രക്ഷകന്‍റെ റോൾ ചമഞ്ഞെത്തി ഞങ്ങളില്ലാരുന്നേൽ കാണാമായിരുന്നു എന്ന് സ്വയം അവർ മനസിനെയും ലോകത്തിനെയും വിശ്വസിപ്പിക്കുമ്പോൾ, ഉള്ളിന്‍റെ ഉള്ളിൽ നുരഞ്ഞു പൊങ്ങുന്ന ഫ്രസ്ട്രേഷന്‍റെ എതിർ ലിംഗത്തിനെ കാണുമ്പോൾ തുപ്പലിൽ പോലും അടിയുന്ന ലൈംഗിക കാമനകളുടെ ബെപ്രോഡക്ട് തന്നെയാണ് ഈ ചൊറിച്ചിൽ. ഈ ചൊറിച്ചിലിനു കിട്ടുന്ന ഒരു ഓയിന്മെന്റ് തന്നെയാണ് ഇഷ്ക്.

മിതമായ കഥാപാത്രങ്ങൾ, എന്നാൽ ഓരോ കഥാപാത്രത്തിനും ഓരോ ഇൻഡിവിജ്‌വാവിലിറ്റി നൽകിയുള്ള എഴുത്തു, അതിനൊത്ത ഗംഭീര കാസ്റ്റിംഗ്. ഇഷ്കിനെ കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഒരു ആര്ട്ട് ഫോമിന്റെ പൊളിറ്റിക്കൽ കറക്ട്നെസ്സ് എന്നത് ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യം തന്നെയാണ്. ഇഷ്ക് ഒരു സ്ഥലത്തും കഥാപാത്രങ്ങളെ പൊളിറ്റിക്കലി കറക്റ്റ് ആക്കാൻ നോക്കുന്നില്ല. ജീവിതം ഗ്രേ ആണെന്നും അതിൽ ശെരി തെറ്റുകളുടെ വേലിയേറ്റം ഉണ്ടാകുമെന്നും അണിയറക്കാർ വ്യക്തമായി പറയുന്നു. ഇഷ്കിന്‍റെ വിജയം ആ സിനിമ മുന്നോട്ട് വയ്ക്കുന്ന നിലപാട് തന്നെയാണ്, ആ നിലപാടിലെ സത്യസന്ധതയും പൊളിറ്റിക്കൽ കറക്ട്നെസ്സുമാണ്. അതിനാകട്ടെ കഥാപാത്രങ്ങളുടെ ഇൻഡിവിജ്‌വാലിറ്റിയിൽ ലവലേശം കൈ കടത്തിയിട്ടില്ല അണിയറക്കാർ, അതിനൊരു കൈയടി.

വസുധയും സച്ചിയും ആൽബിയും അങ്ങനെ ആ സിനിമയിൽ കണ്ട കഥാപാത്രങ്ങൾ പലതും നമുക്ക് ചുറ്റും എവിടേയോ കണ്ടു മറന്നവരാണ്. ആ റിലേറ്റിവിറ്റി നമുക്ക് പകർന്നു തരുന്നത് ആ കഥാപാത്രങ്ങളുടെ പാത്ര സൃഷ്ടി തന്നെയാണ്. സത്യസന്ധമായി അത്തരം കഥാപാത്രങ്ങളെ വരച്ചിട്ടത് കൊണ്ട് തന്നെയാണ് പറയേണ്ട നിലപാടുകളിലേക്ക് എത്തി ചേരാൻ ഇഷ്കിന് കഴിഞ്ഞത്. കാസ്റ്റിംഗിനും കൊടുക്കണം ഒരു കൈയടി. ഇഷ്ക് ഇഷ്ടം.