നിങ്ങളുടെ നഷ്ടത്തിൽ 50000 രൂപ ഞാൻ പങ്കിടുന്നു – തമ്പി ആന്റണി

0
270

നൗഷാദിക്ക, ആ മനുഷ്യനെ അങ്ങനെ വിളിക്കാനാണ് ഇഷ്ടം.എറണാകുളം ബ്രോഡ് വെയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിക്കാൻ അവശ്യ സാധനങ്ങൾ കളെക്റ്റ് ചെയ്ത സംഘത്തിന് മുന്നിൽ ഞാൻ തുണികൾ തരാം എന്ന് പറഞ്ഞു എത്തിയ നൗഷാദിക്ക എന്ന അത്താഴപട്ടിണിക്കാരൻ തന്റെ സമ്പാദ്യത്തിൽ നിന്നും അഞ്ചു വലിയ ചാക്ക് തുണിയാണ് അവർക്ക് നൽകിയത്. ഫുട്പാത്തിൽ തുണി കച്ചവടമാണ് നൗഷാദിക്കയുടെ തൊഴിൽ. കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും സഹജീവികൾക്ക് വേണ്ടി അവശ്യ സാധനങ്ങൾ നൽകാൻ കാണിച്ച ആ മനസിന്‌ കൈയടികൾ നൽകുകയാണ് സോഷ്യൽ മീഡിയ. നൗഷാദിനെ പ്രശംസിച്ചു നടനും നിർമ്മാതാവുമായ തമ്പി ആന്റണി രംഗത്ത് എത്തിയിട്ടുണ്ട്. നൗഷാദിന് താന്‍ 50,000 രൂപ നല്‍കുമെന്നും തമ്പി ആന്റണി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പോസ്റ്റ്‌ ഇങ്ങനെ..

നൗഷാദ്… നൗഷാദ്… നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്ടാംഗ പ്രണാമം

നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു….