നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോൾ തല്ലി കൊണ്ടിരിക്കുകയാണ് – മമ്മൂട്ടി!!!കാഴ്ചയിൽ ആളു ഒരു ചുള്ളൻ ആണെങ്കിലും ജഗപതി ബാബു സ്‌ക്രീനിൽ അവതരിപ്പിക്കുന്ന വേഷങ്ങൾ പലതും വില്ലന്മാരുടെയാണ്. തമിഴിലും തെലുങ്കിലും മലയാളത്തിലും തിളങ്ങി നിൽക്കുന്ന ഒരാളാണ് ജഗപതി ബാബു. പുലിമുരുകനിലെ ഡാഡി ഗിരിജ മലയാളത്തിൽ അദ്ദേഹത്തിന് ഒട്ടേറെ ഇഷ്ടക്കാരെ സമ്മാനിചു. നായകനായി തെലുങ്ക് സിനിമയിൽ തുടക്കമിട്ട ശേഷമാണു ജഗപതി രാജു വില്ലൻ വേഷങ്ങളിൽ എത്തിയത്.

മലയാളത്തിൽ അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത് വൈശാഖ് ചിത്രം മധുര രാജയിലാണ്. മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. യാത്ര ഈ വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തുന്ന സിനിമയാണ്. ചിത്രത്തിന്റെ കേരളത്തിലെ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. മമ്മൂട്ടിക്ക് ഒപ്പം ജഗപതി ബാബുവും ആ ചടങ്ങിൽ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.


മമ്മൂട്ടിയും ജഗപതി ബാബുവും മധുര രാജയുടെ സെറ്റിൽ നിന്നാണ് യാത്ര ലോഞ്ചിന് എത്തിയത്. യാത്ര ലോഞ്ചിനിടെ മമ്മൂട്ടി ജഗപതി ബാബുവിനെ പറ്റി പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ” നിങ്ങളുടെ ഡാഡി ഗിരിജയെ ഞാനിപ്പോൾ തല്ലി കൊണ്ടിരിക്കുകയാണ്. മധുര രാജയിൽ അദ്ദേഹവും അഭിനയിക്കുന്നുണ്ട്. എന്ത് ചെയ്യാൻ വില്ലൻ വേഷമായി പോയില്ലേ. ഷൂട്ടിന് ഇവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ചടങ്ങിന് എത്താൻ കഴിഞ്ഞത് തന്നെ. ഒരുപാട് തിരക്ക് ഉള്ളൊരു ആളാണ് അദ്ദേഹം “

Comments are closed.