നാല് ദിനങ്ങൾ 300 നു മേലെ തേർഡ് ഷോകൾ !!മധുര രാജ മാസ്സ്…മധുരരാജാ, മമ്മൂട്ടി ആരാധകർ ആഘോഷമാക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം.പത്തു വർഷങ്ങൾക്ക് മുൻപ് അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ ആരാധകർ ഏറെ ഇഷ്ടപെട്ട രാജ എന്ന കഥാപാത്രത്തെ തിരികെ കൊണ്ട് വന്നിരിക്കുകയാണ് വൈശാഖ് ഈ ചിത്രത്തിൽ. കൂട്ടിനു പുലിമുരുകൻ എന്ന സൂപ്പർ മെഗാഹിറ്റ് ചിത്രത്തിൽ വൈശാഖിനൊത്തു ഒന്നിച്ച ഉദയകൃഷ്ണയുമുണ്ട് തിരക്കഥ രചനക്ക്. ആക്ഷൻ രംഗങ്ങളും മാസ്സ് സീനുകളുമായി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആണ് ചിത്രം
എക്സ്ട്രാ ഷോകളും സ്പെഷ്യൽ ഷോകളുമായി തീയേറ്ററുകളിൽ തരംഗമാകുകയാണ് ചിത്രം.

റീലീസ് ദിനത്തിൽ 100 നു മുകളിൽ തേർഡ് ഷോകളാണ് ചിത്രം പ്രദർശിപ്പിച്ചത്. തിരക്ക് കൂടുന്ന സാഹചര്യത്തിൽ രാത്രി 11. 30 ക്ക് ശേഷം വയ്ക്കുന്ന ഷോയാണ് തേർഡ് ഷോ. ആദ്യ ദിനത്തിന് ശേഷം വന്ന മൂന്ന് ദിനങ്ങളിലും കേരളമെമ്പാടുമുള്ള സ്‌ക്രീനുകളിൽ 70 മുകളിൽ വീതം ഓരോ ദിവസവും മധുരരാജാ തേർഡ് ഷോ ആയി പ്രദർശിപ്പിച്ചിരുന്നു. സമാനതകളില്ലാത്ത വിജയമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

എറണാകുളത്തെ ഏറ്റവും വലിയ സെന്ററുകളിൽ ഒന്നാണ് സരിത. സരിതയിൽ മധുരരാജാ പ്രദർശിപ്പിക്കുന്നുണ്ട്. 1200 നു മുകളിൽ സീറ്റിങ് കപ്പാസിറ്റി ഉള്ള സ്‌ക്രീനിൽ അനിയന്ത്രിതമായ തിരക്ക് കാരണം സരിതയുടെ ചരിത്രത്തിലാദ്യമായി തേർഡ് ഷോ വിഷു ദിനത്തിൽ വയ്‌ക്കേണ്ടി വന്നു. മധുരരാജാ മാജിക്ക് തുടരുകയാണ്. നൂറു കോടി ക്ലബ്ബിലെ അടുത്ത എൻട്രി ആകും ചിത്രമെന്നാണ് ആരാധകരുടെ വിശ്വാസം..

Comments are closed.