നായകന്‍റെ ഗുണഗണങ്ങളിൽ നിന്ന് മാറിയുള്ള വേഷം ആകും അങ്കിളിലെ മമ്മൂട്ടിയുടേത് – സംവിധായകൻനവാഗതനായ ഗിരീഷ് സംവിധാനം ചെയുന്ന അങ്കിൾ വയനാടും ഊട്ടിയിലുമായി അടുത്തിടെ ഷൂട്ടിംഗ് പൂർത്തിയാക്കിയിരുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് നടൻ കൂടെയായ ജോയ് മാത്യു ആണ്. CIA എന്ന ചിത്രത്തിലുടെ എത്തിയ കാർത്തിക മുരളീധരൻ ആണ് നായിക. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷത്തിനെ പറ്റി സംവിധായകൻ ഗിരീഷ് പറയുന്നത് ഇങ്ങനെ.

“കൃഷ്ണ കുമാർ മേനോൻ എന്ന കെ കെ ആയിയാണ് മമ്മൂട്ടി വേഷമിടുന്നത്. ഒരു മധ്യ വയസ്കനായ കെ കെ ഏറെ വേറിട്ടൊരു കഥാപാത്രമാണ്. ജോയ് മാത്യു മമ്മൂട്ടിയുടെ സുഹൃത്തായി വേഷമിടുന്നു. കാർത്തികയുടെ കഥാപാത്രം ജോയ് മാത്യുവിന്റെ മകൾ ആണ്. നായകനു കല്പിയ്ക്കപ്പെട്ടിട്ടുള്ള ഗുണ ഗണങ്ങളിൽ മാറി നടക്കുന്ന കെ കെ ക്കു ഒരുപാട് ഗ്രേ ഷെയ്‌ഡുകൾ ഉണ്ട്. പക്ഷെ അത് ഒരിക്കലും ഒരു ഔട്ട് ആൻഡ്‌ ഔട്ട് വില്ലൻ കഥാപാത്രമല്ല. ബന്ധങ്ങളുടെ തീവ്രത പറയുന്ന ഒരു റിയലിസ്റ്റിക് ചിത്രമാണ് അങ്കിൾ. വളരെ സീരിയസായ ഒരു വിഷയം ചിത്രം പറയുന്നുണ്ട്.

സുഹൃത്തിന്റെ മകളുമൊത്തുള്ള കെ കെ യുടെ യാത്രയിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഊട്ടിയിൽ നിന്ന് കോഴിക്കോടേക്കുള്ള ആ യാത്രയിൽ ഇതൾ വിരിയുന്ന കഥയാണ് ചിത്രത്തിനുള്ളത്. പുതിയ ഒരു ലുക്കിലാണ് മമ്മൂക്ക എത്തുന്നത്. അത് നേരത്തെ പ്ലാൻ ചെയ്തത് ആയിരുന്നില്ല സ്ക്രിപ്റ്റ് ഇഷ്ടമായ മമ്മൂക്ക ഡേറ്റ് തരുകയും, ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്റെ അവസാന ഘട്ടങ്ങളിലാണ് ഇങ്ങനെ ഒരു ലൂക്കിനെ പറ്റി ഞങ്ങൾ ചിന്തിച്ചത്.”

Comments are closed.