നസ്രിയ ആദ്യമായ് ഷൂട്ടിംഗ് സെറ്റിൽ വന്നപ്പോൾ സത്യമാണോ എന്നറിയാൻ ഞാൻ കൈയിൽ നുള്ളി – ദേവിക സഞ്ജയ്സത്യൻ അന്തിക്കാട് ഫഹദ് ഫാസിൽ ടീമിന്റെ ഞാൻ പ്രകാശൻ ക്രിസ്മസ് റീലീസ് ആയി എത്തി തീയേറ്ററുകളിൽ മികച്ച വിജയം നേടുകയാണ്. 16 വർഷങ്ങൾക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് ഒരുക്കുന്ന സിനിമ എന്ന പ്രത്യേകതയുമായി എത്തിയ ചിത്രം ഫഹദുമൊത്തു സത്യൻ ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ്. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിലേക്ക് തുറന്നു വയ്ക്കുന്ന കാമറ അനുഭവം എന്ന നിലയിൽ ഞാൻ പ്രകാശനിൽ ഒത്തിരി നല്ല നിമിഷങ്ങളുണ്ട്.

ചിത്രത്തിൽ ഫഹദിനൊപ്പം ഒരു മികച്ച വേഷത്തിൽ എത്തിയ ദേവിക സഞ്ജയ് എന്ന മിടുക്കികുട്ടി ഏറെ കൈയടികൾ നേടുന്നുണ്ട്. രണ്ടാം പകുതിയിൽ മാത്രമാണ് എത്തുന്നത് എങ്കിൽ പോലും പ്രേക്ഷകർക്ക് ദേവികയുടെ പ്രകടനത്തെ പറ്റി പറയാൻ നൂറു നാവാണ്. ചിത്രത്തിൽ അഭിനയിച്ച അനുഭവത്തെ പറ്റി ദേവിക സഞ്ജയ് മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

” ആദ്യ ദിവസങ്ങളിൽ എല്ലാം ഒന്ന് നോക്കി പഠിക്കാൻ ആണ് സത്യൻ സാർ പറഞ്ഞത്. ആ അഞ്ചു ദിവസവും ഞാൻ സത്യൻ സാറിനൊപ്പം മോണിറ്ററിൽ നോക്കി ഇരിക്കുമായിരുന്നു. ആദ്യം തിരിഞ്ഞു നിൽക്കുന്നതും പിന്നീട് ഒരു ഡയലോഗും ആണ് എടുത്തത്. മൂന്നു നാല് ടെക്ക് ഒക്കെ പോയി. സെറ്റിൽ ആരെങ്കിലും വിശേഷിച്ചു എത്തുമ്പോൾ ഇതൊക്കെ സത്യമാണോ സ്വപ്നമാണോ എന്നറിയാൻ എന്റെ കൈയിൽ നുള്ളി നോക്കുക ആയിരുന്നു എന്റെ പരിപാടി. ഒരു ദിവസം ഷൂട്ട് നടക്കുന്ന വീടിനു ഉള്ളിൽ ഞാൻ നിൽക്കുകയാണ്, പെട്ടന്ന് സെറ്റിലെ ഒരു ചേട്ടൻ വന്നു എന്നെ വിളിച്ചു. പുറത്തേക്ക് വന്നപ്പോൾ അതാ നസ്രിയ.അപ്പോഴും സത്യമാണോ എന്നറിയാൻ എന്റെ കൈയിൽ ഞാൻ നുള്ളി എന്റെ ഫാൻ ഗേൾ മൊമെന്റ് ആയിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് നസ്രിയയെ.”

Comments are closed.