നല്ല സിനിമയെ ചില ഓൺലൈൻ മാധ്യമങ്ങൾ വളഞ്ഞിട്ട് കൊത്തുമ്പോൾpoli
നമ്മുക്കെല്ലാം അറിയാം നമ്മുടെ ഓൺലൈൻ മാധ്യമങ്ങൾ, പ്രത്യേകിച്ചും സിനിമയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ ഇന്ന് മലയാള സിനിമയിൽ ബഹിക്കുന്ന പങ്കു വളരെ വലുതാണ്..ഒരു സിനിമയുടെ ജനനം മുതൽ അതിന്റെ പൊതു സമൂഹത്തിലുള്ള സ്വീകാര്യത വരെ പലപ്പോഴും ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടലുകളെ ആശ്രയിക്കുന്നത് കാണാറുണ്ട്. മറ്റൊരു വീക്ഷണ കോണിൽ കൂടി നോക്കുമ്പോൾ സിനിമ കൊണ്ടാണ് ഈ മാധ്യമങ്ങൾ നില നിൽക്കുന്നത് തന്നെ എന്നും പറയാം. അപ്പൊ പാല് തന്ന കൈക്കു തന്നെ കൊത്തുന്ന പാമ്പുകളെ പോലെ ആയാലോ ചില മാധ്യമങ്ങൾ..? ഇതിപ്പോൾ ഇവിടെ പറയാൻ കാരണം ചില ഓൺലൈൻ മാധ്യമങ്ങളുടെ അധഃപതിച്ച പ്രൊമോഷൻ സംസ്കാരം ആണ്. കേരളത്തിൽ മികച്ച അഭിപ്രായം നേടി ഹൌസ് ഫുൾ ഷോകളും ആയി പ്രദർശനം ആരംഭിച്ച ദിലീപ് നായകനായ ജോർജേട്ടൻസ് പൂരം എന്ന ചിത്രത്തെ ചില മാധ്യമങ്ങൾ പരസ്യമായി ഡീ ഗ്രേഡ് ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.
17425127_744811092369715_4390665228620334653_n
17634348_745883815595776_853185579386096039_n
വിജയകരമായി പ്രദർശനം തുടങ്ങിയ മറ്റൊരു ചിത്രവുമായി താരതമ്യപ്പെടുത്തി ഈ ചിത്രത്തെ പ്രേക്ഷകരുടെ മുന്നിൽ വില കുറച്ചു കാണിക്കുക അല്ലെങ്കിൽ മോശമാണ് എന്ന് വരുത്തി തീർക്കുക എന്നതാണ് ഇവരുടെ ലക്‌ഷ്യം. തങ്ങൾക്കു പണം തരുന്നവരുടെ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തെറ്റില്ല..അതാണ് ഒരു പരിധി വരെ പ്രൊമോഷൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ തങ്ങൾക്കു പണം തരാത്ത ചിത്രങ്ങളെ മോശമാക്കി കാണിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് സംസ്കാര സമ്പന്നമായ ഒരു പൈതൃകം അവകാശപ്പെടാനില്ലാത്തതിന്റെ പ്രശനം ആണെന്ന് പറയേണ്ടി വരുന്ന അവസ്ഥ ആണ്. എത്ര തരം താഴ്ത്തിയാലും ജനങ്ങൾ സ്വീകരിച്ച ഒരു ചിത്രം താഴെ പോവില്ല..ഇതിപ്പോൾ ഒരു വലിയ ചിത്രം ആയതു കൊണ്ട് പിടിച്ചു നില്ക്കാൻ കഴിയും..പക്ഷെ ഇവർ ഈ ചെയ്യുന്നത് ഒരു ചെറിയ ചിത്രത്തോട് ആണെങ്കിലോ..?..ഒന്നാലോചിച്ചു നോക്കു അവസ്ഥ..ഇരിക്കുന്ന കൊമ്പു മുറിക്കരുത്..അതെ പറയാനുള്ളു…ചുവരുണ്ടെങ്കിലേ ചിത്രം വരക്കാനാകു എന്ന ബോധ്യത്തോടെ നിന്നില്ലെങ്കിൽ നാളെ സ്വന്തം കഞ്ഞിയിൽ മണ്ണ് വാരിയിട്ട മണ്ടന്റെ അവസ്ഥയിൽ ആയി പോകും ഇങ്ങനത്തെ പല മാധ്യമങ്ങളും..!!!
17757623_745452308972260_2847273464653976520_n

Comments are closed.