നമ്മുടെ ജിംസൺ ഇനി അജിത്തിനൊപ്പം…..ജിംസന്‍റെ ഹെല്‍ത്തൊക്കെ ഓക്കേയല്ലേ….മഹേഷിന്റെ പ്രതികാരത്തിലെ ജിംസണെ അറിയാത്ത മലയാളികളുണ്ടാകില്ല. മഹേഷിന്റെ വില്ലന്റെ യഥാർഥ പേര് സുജിത് ശങ്കർ എന്നാണ്. സുജിത്തിനെ പെട്ടെന്ന് തിരിച്ചറിയാന്‍ മറ്റൊരു ലേബല്‍ കൂടിയുണ്ട്. ഇ.എം.എസിന്റെ മൂത്ത പുത്രനായ ഇ.എം. ശ്രീധരന്റെയും യാമിനിയുടെയും മകനാണ് സുജിത്ത്. ഡെല്‍ഹി സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയ സുജിത് ഒരു അസാധ്യ തിയേറ്റർ ആര്ടിസ്റ് കൂടെയാണ്..

ഹൈദെരാബാദ് യൂണിവെഴ്‌സിറ്റിയില്‍ നാടകത്തില്‍ പിഎച്ച്ഡി ചെയ്ത സുജിത് ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലെ വേഷത്തിലൂടെയാണ് ശ്രദ്ധേയനായത്. പത്ത് വർഷം മുൻപ് ഡൽഹിയിൽ ഒരു പതിനഞ്ച് ദിവസത്തെ തിയറ്റർ ഫെസ്റ്റിവൽ നടന്നപ്പോൾ അവിടെ വച്ചു രാജീവ് രവിയുമായി പരിചയപെട്ടു അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. സുജിത് ഏറെയും ചെയ്തത് വില്ലൻ വേഷങ്ങളാണ്. സുജിത്തിന്റെ സ്ക്രീനിലെ വില്ലത്തരം തമിഴിലേക്കും കടക്കാനൊരുങ്ങുകയാണ്..

തല അജിത് നായകനാകുന്ന നേർകൊണ്ട പാർവൈ എന്ന ചിത്രത്തിൽ പ്രധാന വില്ലനായി എത്തുന്നത് സുജിത്താണ്. ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ബോളിവുഡിൽ വമ്പൻ ഹിറ്റായിരുന്നു പിങ്ക് എന്ന ചിത്രത്തിന്റെ തമിഴ് വേർഷൻ ആണ് ചിത്രം. തീരൻ അധികാരം ഒന്ടരു സംവിധായകൻ എച് വിനോദ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ബോണി കപൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിലും വില്ലത്തരങ്ങളുമായി തിളങ്ങാൻ പോകുന്ന സുജിത്തിന് ആശംസകൾ….

Comments are closed.