നന്ദി, മോഹന്‍ലാല്‍ ജി…മോഹന്‍ലാലിന് തിരികെ നന്ദി അറിയിച്ച് മോദി…രാജ്യത്തിൻറെ ഭരണ ചക്രം അടുത്തുള്ള അഞ്ചു വർഷത്തേക്ക് കൈയാളുന്നത് മോദിയുടെ കീഴിലുള്ള ബി ജെ പി ഗവണ്മെന്റ് ആകും എന്ന് ഉറപ്പായിരിക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി മാറിയിരിക്കുകയാണ് ബി ജെ പി. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ 30ന് സത്യപ്രതിജ്ഞ ചെയ്തേക്കും എന്ന് വാർത്തകളുണ്ട്. നിലവിലെ മന്ത്രിസഭയുടെ അവസാന യോഗം ഇന്ന് ദില്ലിയിൽ ചേരും. നാളെയോ മറ്റന്നാളോ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുക്കും. 26ന് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദവുമായി രാഷ്ട്രപതിയെ കാണും.

അതെ സമയം രണ്ടാം തവണയും ഉള്ള വമ്പൻ വിജയത്തിനും ഭരണ തുടർച്ചക്കുമായി നരേന്ദ്ര മോദിക്ക് അഭിനന്ദന പ്രവാഹങ്ങൾ ഒഴുകി എത്തുകയാണ്. സോഷ്യൽ മീഡിയയിൽ സിനിമ നടൻമാർ അടക്കം അദ്ദേഹത്തിന് ആശംസകൾ നേർന്നു. മോഹൻലാൽ അടക്കമുള്ള താരങ്ങളാണ് മോദിക്ക് അഭിനന്ദനം നേർന്നത്. മോഹൻലാൽ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്ന് അഭിസംബോധന ചെയ്താണ് കുറിപ്പ് തുടങ്ങിയത്. ബി.ജി.പി വീണ്ടും അധികാരത്തിൽ വന്നിരിക്കുന്ന ഈ അവസരത്തിൽ മോഹൻലാലിന്റെയും അഭിനന്ദവും ഏറെ ശ്രദ്ധ നേടിയിരുന്നു.

തനിക്ക് ആശംസകൾ നേർന്ന താരങ്ങൾക്ക് ടട്വിറ്ററിലൂടെ മോദി മറുപടി പറഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ മോഹൻലാലിനും നരേന്ദ്ര മോദി നന്ദി പറഞ്ഞു. താങ്ക് യു വെരി മച്ച് എന്നാണ് അദ്ദേഹം മോഹൻലാലിൻറെ ആശംസകൾക്ക് നന്ദി പറഞ്ഞത്.

Comments are closed.