നടൻ ഭഗത് മാനുവൽ വീണ്ടും വിവാഹിതനായി..ഫോട്ടോസ്..മലർവാടി ആർട്സ് ക്ലബ്‌ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരങ്ങളിൽ ഒരാളാണ് ഭഗത് മാനുവൽ. ആദ്യ ചിത്രത്തിലെ പ്രകടനം ഭഗതിന് ഒരുപാട് അവസരങ്ങൾ നേടിക്കൊടുത്തു. നായകനായും സഹതാരമായും എല്ലാം വേഷമിട്ട ഭഗത് മലയാള സിനിമയിലെ പ്രതീക്ഷയുണർത്തുന്ന യുവതാരങ്ങളിൽ ഒരാളാണ്. ഡോക്ടർ ലവ്, തട്ടത്തിൻ മറയത്, ആട് ഒരു ഭീകരജീവിയാണ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധേയമായി..

ഭഗത് മാനുവൽ വീണ്ടും വിവാഹിതനായിരിക്കുകയാണ് കോഴിക്കോട് സ്വദേശിനി ഷെലിൻ ചെറിയാൻ ആണ് വധു. ഭഗതിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യ ഭാര്യയായ ഡാലിയയിൽ നിന്ന് വിവാഹമോചനം നേടിയിരുന്നു. ഇനിയുള്ള യാത്രയില്‍ തനിക്കൊപ്പം കൂട്ടുവരാന്‍ ഒരാള്‍ കൂടിയെന്ന് പറഞ്ഞായിരുന്നു ഭഗത് വിവാഹ ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്.

ഷെലിനും ഇത് രണ്ടാം വിവാഹമാണ്. ഇരുവരും വിവാഹ ശേഷം മക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവും ഭഗത് പങ്കു വച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുവാറ്റുപുഴയിൽ ബിസ്സിനസ്സുകാരനായ ബേബി മാനുവലിന്റെയും, ഷീല ബേബിയുടെയും മകനാണ് ഭഗത്. ഭഗത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Comments are closed.