നടി ശരണ്യ മോഹന് പെണ്‍കുഞ്ഞ്; അന്നപൂർണ!!!നടി ശരണ്യ മോഹൻ വീണ്ടും അമ്മയായി. ശരണ്യയുടെ രണ്ടാമത്തെ കുഞ്ഞു പെൺകുട്ടിയാണ്. ഭർത്താവ് അരവിന്ദ് കൃഷ്‌ണൻ ആണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. അന്നപൂർണ എന്നാണ് മകളുടെ പേര് എന്നും അരവിന്ദ് അറിയിച്ചു. മകളുടെ കുഞ്ഞി കൈ ചേർത്ത് തന്റെ കൈക്കൊപ്പം വച്ചിരിക്കുന്ന ചിത്രം സഹിതമാണ് അരവിന്ദ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നര്‍ത്തകരായ മോഹനന്‍െറയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ മോഹന്‍. ഫാസിലിന്‍െറ ‘അനിയത്തിപ്രാവി’ല്‍ ബാലതാരമായി എത്തിയ ശരണ്യ മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘യാരടി മോഹിനി’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിജയ് ടി വി അവാര്‍ഡും ലഭിച്ചു.

Comments are closed.