ധർമ്മജന് ശേഷം മീൻ വില്‍പന നടത്തുന്ന സംരംഭവുമായി ശ്രീനിവാസൻ!!!

0
259

ധർമജൻ ബോൾഗാട്ടി ആരംഭിച്ച ധർമുസ് ഫിഷ് ഹബ് വൻ വിജയമായിരുന്നു. പിന്നീട് അതിനു പലയിടങ്ങളിലും ഫ്രാഞ്ചൈസികൾ ഉണ്ടാകുകയും കച്ചവടം പൊടി പൊടിക്കുകയും ചെയ്തു. ഇപ്പോളിതാ ധര്മജന്റെ പാതയിൽ നടൻ ശ്രീനിവാസനും മത്സ വില്പന സ്ഥാപനവുമായി രംഗത് വന്നിരിക്കുകയാണ്. ഉദയം പേരൂർ ആണ് ശ്രീനിവാസന്റെ സ്ഥാപനം. ഉദയശ്രീ എന്നാണ് പേര്.

നേരത്തെ ജൈവ കാർഷിക പ്രൊഡക്ടുകളും ഉദയശ്രീ എന്ന തന്റെ സ്ഥാപനത്തിലൂടെ അദ്ദേഹം വില്പന നടത്തിയിരുന്നു, അതിന്റെ വിജയത്തിനു ശേഷമാണു അദ്ദേഹം ഈ ആശയവുമായി രംഗത്ത് വന്നത്. രാസ വസ്തുക്കളും വിഷാംശവുമില്ലാത്ത നല്ലയിനം മീനുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ശ്രീനിവാസൻ പറഞ്ഞു. നടൻ സലിം കുമാർ ആണ് പുതിയ സ്ഥാപനം ഉൽഘാടനം ചെയ്തത്. നാട്ടിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് ശേഖരിക്കുന്ന മത്സങ്ങൾ ചെറിയ ടാങ്കുകളിൽ നിക്ഷേപിച്ചു അവ ആവശ്യാനുസരണം ആളുകൾക്കു നൽകുന്ന പ്രോസസ്സ് ആണ് ഇപ്പോൾ നടത്തി വരുന്നത്.

ഗിഫ്റ് തിലോപ്പിയ, കാളാഞ്ചി, ചെമ്പല്ലി, കരിമീൻ എന്നിവയാണ് പ്രധാനമായും ടാങ്കുകളിൽ നിന്നു നൽകുന്നത്. മുനമ്പത് ചെറുവള്ളങ്ങളിൽ മീൻ പിടിക്കാൻ പോകുന്നവരിൽ നിന്നുള്ള മത്സങ്ങളും ചെറായിലെ കെട്ടുകളിൽ നിന്നുള്ള മൽസ്യങ്ങളും ഉദയശ്രീയിലൂടെ ജനങ്ങൾക്ക് ലഭ്യമാക്കും എന്ന് ശ്രീനിവാസൻ പറഞ്ഞു.