ദർബാറിൽ എനിക്കുമൊരു വേഷം തരു മുരുകദോസിനോട് അവസരം ചോദിച്ചു ഹോളിവുഡ് നടൻരജനികാന്തിനെ നായകനാക്കി മുരുകദോസ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ദർബാർ. നയൻ‌താര ആണ് ചിത്രത്തിലെ നായിക. ആദ്യമായി ആണ് മുരുകദോസ് ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നത്. ഒരു പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. ഇപ്പോളിതാ എല്ലാവരെയും അത്ഭുതപ്പെടുത്തി ഒരു ഹോളിവുഡ് നടൻ സോഷ്യൽ മീഡിയയിലൂടെ മുരുകദോസിനോട് ചിത്രത്തിൽ അഭിനയിക്കാൻ ഒരു ചാൻസ് ചോദിച്ചിരിക്കുകയാണ്..

ട്വിറ്ററിലൂടെ നടൻ ബിൽ ഡ്യുക് ആണ് മുരുകദോസിനോട് അവസരം ചോദിച്ചത്. വിൽ ട്വിറ്ററിൽ മുരുഗദോസിന്റെ ടാഗ് ചെയ്തു ചോദിച്ചതിങ്ങനെ. “‘എ.ആര്‍ മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാ താരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു?’

കമാൻഡോ, പ്രേടൈറ്റർ എന്നിങ്ങനെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനാണ് വിൽ ഡ്യുക്ക്. ട്വീറ്റ് കണ്ടു ഞെട്ടി മുരുകദോസ് ചോദിച്ചതിങ്ങനെ ‘സാർ ഇത് നിങ്ങൾ തന്നെയാണോ? ‘ എന്നാണ്. ഏതായാലും ട്വീറ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ദര്ബാർ നിർമ്മിക്കുന്നത്..

Comments are closed.