ദേവാസുരത്തിനു ആറാം തമ്പുരാനിൽ ഉണ്ടായ മകനാണ് ഒടിയൻ – ശ്രീകുമാർ മേനോൻമലയാള സിനിമയിലെ ഏറ്റവും വലിയ പ്രൊജെക്ടുകളിൽ ഒന്നായി ഒരുങ്ങുകയാണ് ഒടിയൻ. സംവിധായകൻ ശ്രീകുമാർ മേനോൻ ആയിരം കോടി ബജറ്റ് ചിത്രമായ രണ്ടാം ഊഴത്തിനു മുൻപ് മോഹന്‍ലാലിനോടൊപ്പം ഒന്നിക്കുന്ന ചിത്രം ഇരുപതു കോടിക്ക് പുറത്തുള്ള ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. മോഹൻലാൽ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ അദ്ദേഹം പല ലൂക്കുകളിലാണ് എത്തുന്നത്. പ്രകാശ് രാജ് മോഹൻലാലിനൊപ്പം വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിനെ പറ്റി ശ്രീകുമാർ മേനോൻ മിഥുൻ രമേശിന് ഇന്റർവ്യൂവിൽ അദ്ദേഹം സംസാരിച്ചത് ഇങ്ങനെ.

“ലാലേട്ടൻ ഒടിയന് വേണ്ടി തടി കുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. അത്‌ലറ്റുകളുടെ റീജെയിം പോലുള്ള ഒന്നാണ് അദ്ദേഹം ഇപ്പോൾ പിന്തുടരുന്നത്. അതിനു വേണ്ടി ഫ്രാൻ‌സിൽ നിന്നുള്ള ട്രൈനേഴ്‌സ് അദ്ദേഹത്തിനോട് ഒപ്പമുണ്ട്. ഒടിയൻ ക്ലൈമാക്സ് ഷൂട്ട് നടക്കുമ്പോൾ തന്നെ അദ്ദേഹം 5 കിലോ കുറച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ ഒരു 45 ദിവസത്തെ ബ്രേക്കിലാണ്. ബ്രേക്ക് കഴിഞ്ഞു തിരിച്ചു എത്തുമ്പോൾ ഒരു പുതിയ ലാലേട്ടനെ നമുക്ക് കാണാം. എല്ലാവര്‍ക്കും കെട്ടിപിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്ന തരത്തിലുള്ള ലാലേട്ടൻ. അദ്ദേഹത്തിന്‍റെ ഡെഡിക്കേഷൻ അപാരം തന്നെയാണ്.

“ദേവാസുരത്തിനു ആറാം തമ്പുരാനിൽ ഉണ്ടായ മകനാണ് ഒടിയൻ. ഒരു മാസ്സ് എന്റെർറ്റൈനെർ ആണ്. വ്യത്യസ്തമായ ഒരു മേക്കിങ് സ്റ്റൈലിൽ കൂടെയാണ് ചിത്രം കടന്നു പോകുന്നത്. 28 ദിവസം നീണ്ട ക്ലൈമാക്സ് ഷൂട്ട് ആയിരുന്നു ചിത്രത്തിന്റേത്, ചിലപ്പോൾ ഷോലെ ഒക്കെ കഴിഞ്ഞു ക്ലൈമാക്സ് ഷൂട്ടിന് ഏറ്റവും കൂടുതൽ ടൈം എടുത്ത ചിത്രമാകും ഒടിയൻ. രാത്രിയിലായിരുന്നു ക്ലൈമാക്സ് ഷൂട്ട് മുഴുവൻ. 23 ദിവസം ഞങ്ങൾ ഉറങ്ങാതെ ഇരുന്നാണ് ഷൂട്ട് ചെയ്തത്. ലാലേട്ടൻ വളരെ കഠിനമായ പ്രോസസ്സിലൂടെ ആണ് കടന്നു പോയത്. 3 ലൊക്കേഷൻ ആണ് ക്ലൈമാക്സ് കവർ ചെയ്തത്. “

Comments are closed.