ദൃക്‌സാക്ഷികൾ ഇല്ലാത്ത മാല മോഷണത്തിന്‍റെ കഥ : പോത്തേട്ടന്‍സ് ബ്രില്ലിയൻസ്തീയേറ്ററിന് സിനിമ കണ്ടിറങ്ങുന്ന ഭൂരിഭാഗം കാണികൾക്കും ഉണ്ടാകുന്നൊരു സംശയമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് ആ പേര് എന്ത്കൊണ്ടായിരിക്കും ആ ടീം ഇട്ടത്. തൊണ്ടിമുതൽ എന്ന പേരിനു ഔചിത്യം ഉണ്ട് കാരണം ഒരു മാലയാകുന്ന തൊണ്ടിമുതൽ ചിത്രത്തിന്‍റെ മെറ്റീരിയലൈസ്ഡ് കോൺടെന്റ് ആണ് . ആ പറഞ്ഞ തൊണ്ടിമുതലാകുന്ന മാലയിലുടെ ആണ് ചിത്രത്തിന്റെ കഥാഗതി മുന്നേറുന്നത്. ഇങ്ങനെ ഒരു മെറ്റീരിയൽ അല്ലെങ്കിൽ ഒബ്ജക്റ്റ് കേന്ദ്രികരിച്ചു കഥാഗതി മുന്നോട്ട് കൊണ്ടുപോകുന്ന മലയാള സിനിമകൾ കുറവാണെന്നു ഒക്കെ പറയുമ്പോളും നോർമൽ പ്രേക്ഷകന്റെ ആലോചന മാല വിഴുങ്ങുന്നതിനു ദൃക്‌സാക്ഷി ആരും തന്നെ ഇല്ലാലോ പിന്നെന്തിനു ആ പേര് എന്ന്.

ആകെ ആ മാല വിഴുങ്ങുന്നത് കണ്ടത് ശ്രീജ ആണ്. അവരെ ദൃക്‌സാക്ഷി എന്നൊന്നും പറയാൻ പറ്റില്ലാലോ അവർ വാദി അല്ലെ അല്ലെങ്കിൽ ഇര. പിന്നെ ചുഴിഞ്ഞു ചിന്തിക്കുമ്പോൾ കള്ളൻ ആ മാല വിഴുങ്ങുന്നത് കണ്ടത് ആകെ പ്രേക്ഷകർ മാത്രമാണ്. നമ്മുടെ കണ്ണ് കൊണ്ടാണ് ആ മാല വിഴുങ്ങിയത് നമ്മൾ കണ്ടത്. ആ അർത്ഥ തലത്തിൽ പ്രേക്ഷകനും സിനിമയുടെ ഭാഗമാകുന്ന രീതിയിലാണെന്നു തോന്നുന്നു, പോത്തേട്ടൻ ഇങ്ങനെ ഒരു ടൈറ്റിൽ സിനിമക്ക് ചേർത്തത്. ഒന്ന് ചിന്തിച്ചു നോക്കുമ്പോൾ അത് മാത്രമേ അങ്ങനെ ഒരു പേര് സിനിമയ്ക്കു വരാൻ കാരണമാകുന്നുള്ളു. ചുരുക്കത്തിൽ പറഞ്ഞാൽ പ്രേക്ഷനും സിനിമയുടെ ഉള്ളിലേക്ക് കടന്നു ഒരു കൂട്ടം ഇമോഷണൽ ജംഗഷെർസ് അല്ലെങ്കിൽ കുറച്ചു പേരുടെ ജീവിതാവസ്ഥക്കു നമ്മൾ പ്രേക്ഷകർ കാണികൾ ആകുന്ന അപൂർവമായ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രം ട്രൈ ചെയ്തിട്ടുള്ള ഒരു നരേഷൻ പാറ്റേൺ ആണിവിടെ.

പ്രസാദിന്‍റെയും, ശ്രീജയുടെയും ചെയിൻ ഓഫ് ഇവന്‍റെസിനു ശേഷം കാസര്ഗോഡേ ബസിൽ പുതിയ ഒരു രംഗം തുടങ്ങുന്നടത് തൊട്ട് നമ്മളും ആ ചുറ്റുപാടുകളിലെവിടെയോ നിൽക്കുന്ന പോലൊരു തോന്നൽ ആണ് പ്രേക്ഷന് ഉണ്ടാകുന്നത്. അവിടം തൊട്ടു പിന്നീടങ്ങോട്ട് നമ്മൾ ആ കഥക്കൊപ്പം സഞ്ചരിക്കുന്നുണ്ട്. രാജീവ് രവി എന്ന മാസ്റ്ററുടെ ക്യാമറ നമ്മുടെ കണ്ണുകളാകുന്ന, ഒരു കഥയെ പൂർണമായി ആ ചുറ്റുപാടുകളിലേക്ക് ഇറങ്ങി വീക്ഷിക്കാൻ നമ്മെ സാധിപ്പിക്കുന്ന ഒരു മാജിക് ഇവിടെ ക്രിയേറ്റ് ചെയ്യപെടുന്നുണ്ട്.

അങ്ങനെ ചിന്തിക്കുമ്പോൾ രചനാതലത്തിൽ മാത്രമല്ല തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പേര് അന്വർത്ഥമാകുന്നത് മറിച് ദൃശ്യങ്ങളുടെ മുന്നോട്ടുള്ള പോക്കിൽ അതെല്ലാം നമ്മുടെ മുന്നിൽ സംഭവിക്കുന്നു എന്ന് തോന്നിക്കുന്ന നരേഷൻ പാറ്റേർണിലൂടെയുമാണ്. ഒരു ദൃക്‌സാക്ഷിയുമില്ലാത്ത (അതായത് കഥ പ്രതലത്തിൽ) ഒരു ഇവെന്റിനെ ബേസ് ചെയ്തു നടക്കുന്ന ഒരു സിനിമയ്ക്കു ഇങ്ങനെ ഒരു ടൈറ്റിൽ വെക്കുവാൻ ഏക കാരണം ആ ദൃക്‌സാക്ഷികൾ നമ്മളെന്നുള്ള ഉത്തമബോധ്യം സംവിധായകന് ഉള്ളത് കൊണ്ടാകണം. അത് അയാളുടെ വിജയമാണ്. സിനിമ എന്നത് ആത്യന്തികമായി പ്രേക്ഷകനോട് സംവദിക്കാൻ ആശയവിനിമയം നടത്താനുള്ള ഒരു മാർഗമാണെന്നു വലിയ സത്യം ഇവിടെ തെളിയിക്കപ്പെടുന്നു. ബ്രില്ലിയൻസ് എന്ന് വിളിച്ചു ആ വാക്കിനെ വീണ്ടും ദ്രോഹിക്കുന്നില്ല…. പോത്തേട്ടാ ഒരു സല്യൂട്ട് …!!!

Comments are closed.