ദുൽഖർ സൽമാൻ തന്നെ വിസ്മയിപ്പിച്ച നടൻ; ശിവരാജ് കുമാർദുൽഖർ സൽമാൻ തന്നെ വിസ്‍മയിപ്പിച്ച നടൻ എന്ന് കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ് കുമാർ.  മോഹന്‍ലാൽ നായകനായി പ്രിയദർശൻ സംവിധാനം  ചെയ്ത ഒപ്പം സിനിമയുടെ കന്നഡ റീമേക്കിൽ മോഹനലാന്റെ കൂടെ അഭിനയിക്കുകയാണ് ഇപ്പോൾ ശിവരാജ് കുമാർ.  മലയാള സിനിമയുടെ സ്ഥിരം കാഴ്ചക്കാരാനാണ് താനെന്നും,  ദുൽഖർ സൽമാൻ തന്നെ വിസ്‍മയിപ്പിച്ച നടനാണ് എന്നും ശിവരാജ് കുമാർ പറഞ്ഞു.

Untitled-5

മലയാള സിനിമയുടെ കടുത്ത ആരാധകനായി മാറിക്കൊണ്ടിരിക്കുകയാണ് താനെന്നും, അടുത്തിടെ കണ്ടതിൽ അങ്കമാലി ഡയറീസ് തന്നെ ആകർഷിച്ചെന്നും, ലോക നിലവാരമുള്ള സിനിമയാണ് അങ്കമാലി ഡയറീസ് എന്നും ശിവരാജ് കുമാർ അഭിപ്രായപ്പെട്ടു. ലിജോ ജോസ് പെല്ലിശേരിയാണ് അങ്കമാലി ഡയറീസ് എന്ന സിനിമയുടെ സംവിധായകൻ. 86 ഓളം പുതുമുഖങ്ങളെ അണിനിരത്തി ലിജോ സംവിധാനം നിർവഹിച്ച സിനിമ മലയാള സിനിമയുടെ പുത്തൻ കാലാവയ്‌പുകളിൽ മാറായിരിക്കുകയാണ്. മലയാള സിനിമകളെ പുകഴ്ത്തികൊണ്ടു ധാരാളം അന്യഭാഷാ നടന്മാർ ഇപ്പോൾ രംഗത്തെത്തുന്നുണ്ട്, സാക്ഷാൽ ഉലകനായകൻ കമൽ ഹാസ്സൻ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് സിനിമ ഏറെ ഇഷ്ട്ടമായെന്നും, സിനിമയുടെ അണിയറ പ്രവർത്തകർക്ക് ആശംസകൾ നേരുകയും ചെയ്തിരുന്നു. തമിഴ് നടൻ സൂര്യയും ടേക്ക് ഓഫ് നെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

Comments are closed.